India

ഗൗരി ലങ്കേഷ് വധം ; കോൺഗ്രസ്സ് നേതാവിന്റെ പെഴ്‌സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്‌തു

Published by
Janam Web Desk

ബെംഗളുരു: ഗൗരി ലങ്കേഷിന്റെ കോലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവിന്റെ പേഴ്‌സനൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്‌തു.കൊലപാതകത്തിലെ പത്താം പ്രതിയായ രാജേഷ് ഡി ബംഗേരയെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്‌തത്‌. കോൺഗ്രസിന്റെ നിയമസഭാ കൗൺസിൽ അംഗമായ വീണാ ആച്ചിയയുടെ പെഴ്‌സണൽ സ്റ്റാഫാണ് ഇയാൾ. ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തു എന്ന് സംശയിക്കുന്ന പരശുറാം വാഗമറിന് തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം നൽകിയതായും ഒപ്പം കൊലയാളികൾക്ക് ആവശ്യമായ വെടിയുണ്ടകൾ നൽകിയെന്നും ബംഗേരെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

എന്നാൽ സംഭവമറിഞ്ഞ നിയമസഭാ കൗൺസിൽ അംഗമായാ വീണാ ആച്ചിയ ബംഗേരെയുടെ അറസ്റ്റിനെപ്പറ്റി യാതൊന്നും അറിയില്ലെന്നും, ചാനൽ വർത്തകളിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞതെന്നും പ്രതികരിച്ചു.

തന്റെ പക്കൽ ഇരുപത് വെടിയുണ്ടകൾ ഉണ്ടായിരുന്നെന്നും അത് കൊലപാതക സംഘത്തെ ഏൽപ്പിച്ചെന്നും ബംഗേരെ പോലീസിനോട് സമ്മതിച്ചു. ബംഗേരെ ഷൂട്ടിങ് പരിശീലനം ലഭിച്ച വ്യക്തിയാണെന്നും ഇയാളുടെ കൈവശം രണ്ട് തോക്കുകൾ ഉണ്ടെന്നും പോലീസ് പറയുന്നു.മാത്രമല്ല കൊലയാളി സംഘവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബംഗേരെ സമ്മതിച്ചിട്ടുണ്ട്.

Share
Leave a Comment