കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി ; യതീഷ് ചന്ദ്രയ്‌ക്കെതിരെ പ്രതിഷേധം ; മര്യാദയ്‌ക്ക് സംസാരിക്കണമെന്ന് എ എൻ രാധാകൃഷ്ണൻ

Published by
Janam Web Desk

പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കടുത്ത പ്രതിഷേധം. ശബരിമല ദർശനത്തിന്ടെ നിലക്കലിൽ ഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ‘ നിങ്ങൾ ‘ എന്ന് വിളിച്ച് സംബോധന ചെയ്തത്.

നിലയ്‌ക്കലിൽ നിന്ന് പമ്പയിലേയ്‌ക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്ന കാര്യം തിരക്കിയ സമയത്ത് അത്തരത്തിൽ വാഹനങ്ങൾ കടത്തി വിട്ടാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും, അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ‘ നിങ്ങൾ ‘ ഏറ്റെടുക്കുമോയെന്നാണ് യതീഷ് ചന്ദ്ര ചോദിച്ചത്.

ഇപ്പോൾ പമ്പയിലേയ്‌ക്ക് മന്ത്രിയുടെ വാഹനങ്ങൾ കടത്തിവിടാമെന്നാണ് മറുപടി നൽകിയത്.എന്നാൽ തനിക്ക് മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും,താനും കെ എസ് ആർ ടി സി ബസിൽ തന്നെ പോകുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.തുടർന്ന് ബസിലാണ് മന്ത്രി പമ്പയിലെത്തിയത്.

അതേ സമയം മന്ത്രിയോട് മര്യാദയ്‌ക്ക് സംസാരിക്കണമെന്ന് ബിജെപി  ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയോട് പറഞ്ഞു.ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മന്ത്രിയെ പഴി ചാരാൻ നിൽക്കണ്ടായെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Share
Leave a Comment