വയനാട്: ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.
ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.