വെണ്ണ പോലെയുള്ള ചര്‍മ്മത്തിന്…

Published by
Janam Web Desk

ഇത് കേവലം പരസ്യ വാചകം മാത്രമല്ല, പാലിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുള്ള വെണ്ണ നല്‍കുന്ന ഫലമാണ്. ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. കാത്സ്യം, വിറ്റാമിന്‍ എ, ഡി, ഇ, ബി12, കെ12 എന്നിവയാല്‍ സമ്പന്നമാണ് വെണ്ണ.

മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍ ദിവസവും അല്‍പം വെണ്ണ പുരട്ടുന്നത് ആശ്വാസദായകമാണ്. ഉറക്കക്കുറവിനും മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും വെണ്ണ പ്രയോജനപ്രദമാണ്.

വിറ്റാമിന്‍ എ യുടെ കലവറയാണ് വെണ്ണ. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഫലപ്രദം .

ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്‌ച്ചശക്തി വര്‍ദ്ധിപ്പിക്കുകയും കണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു. വെണ്ണയില്‍ അടങ്ങിയിട്ടുള്ള ലിനോയിക് ആസിഡ് ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കും. കാല്‍സ്യത്തിന്റെ കലവറയാണെന്നതിനാല്‍ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്കും സഹായകമാണ്.

ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാനും പണ്ട് കാലത്ത് വെണ്ണ സേവിക്കാറുണ്ട്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.

കുഞ്ഞുങ്ങളും മുലപ്പാല്‍ നല്‍കുന്ന അമ്മമാരും ഗര്‍ഭിണികളും നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും.

Share
Leave a Comment