ലക്ഷദ്വീപിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ... 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷദ്വീപിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ… 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 01:05 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ലോകത്തിന്റെ കണ്ണ് ലക്ഷദ്വീപിലേക്ക് പതിച്ചത്. മാലദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വർധിച്ചു. ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പെയിൻ നടക്കുകയാണ്. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ പോലും ക്യാമ്പെയിന്റെ ഭാഗമായിരിക്കുകയാണ്.

എന്നാൽ ക്യാമ്പെയിൻ ശക്തമാകുന്നതിനിടയിലും നിരവധി ചോദ്യങ്ങളാണ് ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളെ ചുറ്റിപ്പറ്റി ഉയരുന്നത്. ഒരു അന്താരാഷ്‌ട്ര വിമാനത്താവളം പോലുമില്ലാത്ത കേന്ദ്രഭരണ പ്രദേശത്ത് എങ്ങനെ വിനോദ സഞ്ചാരികൾ നേരിട്ടെത്തുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി, വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഇവിടേയ്‌ക്ക് സർവീസുള്ളത്.

ഈ വിവാദങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് അഗത്തി അന്താരാഷ്‌ട്ര അത്യാധുനിക വിമാനത്താവള പദ്ധതി. ലക്ഷദ്വീപിനെ അന്താരാഷ്‌ട്ര ടൂറിസം ഡെസ്റ്റിനേഷനാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അഗത്തി അത്യാധുനിക വിമാനത്താവള പദ്ധതി ആരംഭിച്ചത്. 2018ൽ ആരംഭിച്ച ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

2018 സെപ്റ്റംബറിൽ ചേർന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ യോഗത്തിലാണ് അഗത്തി വിമാനത്താവളത്തെ വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എടിആർ-72 വിഭാഗത്തിൽപ്പെട്ട് വിമാനങ്ങൾ വരെ ലാൻഡ് ചെയ്യിക്കാൻ സാധിക്കുന്ന തരത്തിലാണ് ദ്വീപിലെ വിമാനത്താവളത്തെ സജീകരിക്കുന്നത്. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് അറ്റ്‌ലസ് മാനേജ്‌മെന്റ് കൺസൾട്ടൻസി സർവീസ് കഴിഞ്ഞ ഡിസംബറിൽ അധികൃതർക്ക് കൈമാറിയിരുന്നു. ഭൂമിയേറ്റെടുക്കൽ, പരിസ്ഥിതിക്ക് വന്നേക്കാവുന്ന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പദ്ധതി പൂർത്തീകരിക്കുന്നതിന്റെ വേഗതകൂടിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2026 മാർച്ച് 31 ഓടെ അത്യാധുനിക  വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

 

Tags: maldivesAVIATIONlakshadweepchaloLakshadweep
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies