‘ കപ്പയും,ചമ്മന്തിയും കഴിച്ചാൽ പോരാ , അത് തന്നത് ആരാണെന്നെങ്കിലും ഓർക്കണ്ടേ പ്രിയങ്കേ ‘ ഫെയ്സ്ബുക്ക് പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാട്ടി നാട്ടുകാർ

Published by
Janam Web Desk

വയനാട് ;  16 വർഷം പഴക്കമുള്ള , ജനാലകൾക്ക് പകരം സാരി കൊണ്ട് മറച്ചിരിക്കുന്ന, ചോർന്നൊലിക്കുന്നതിനാൽ മുകളിൽ ഷീറ്റ് വലിച്ച് കെട്ടിയ വീട് ,അതാണ് സിവിൽ സർവ്വീസ് നേടിയ ശ്രീധന്യയുടെ ഇടിയം വയൽ അമ്പൽക്കൊല്ലിയിലെ വീട് .

എന്നാൽ കോൺഗ്രസ് വക്താവ് പ്രിയങ്കാ ഗാന്ധി ‘ താൻ ശ്രീധന്യയുടെ വീട് സന്ദർശിക്കുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്നത് ഒരു കോൺക്രീറ്റ് വീടിന്റെ ചിത്രമാണ്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച വസന്ത് കുമാറിന്റെ അയൽ വാസിയായ മധുവിന്റെ വീടാണ് ശ്രീധന്യയുടേത് എന്ന പേരിൽ പ്രിയങ്ക ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട് . സന്ദർശിക്കുന്നവരുടെ പേരുകൾ പോലും അറിയാതെ വോട്ടിനു വേണ്ടി കാട്ടുന്ന പ്രഹസനമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധം .

എസ് പിജി നിര്‍ദേശമുള്ളതിനാല്‍ വസന്തകുമാറിന്റെ വീട്ടില്‍ ഒന്നും പ്രിയങ്കയ്‌ക്കായി ഒരുക്കിയിരുന്നില്ല . എന്നാല്‍ തൊട്ടയല്‍പ്പക്കത്തെ മധുവും ഭാര്യ ദീപയും കപ്പയും ചമ്മന്തിയും കാപ്പിയും ഒരുക്കിയിരുന്നു . അത് പ്രിയങ്ക കഴിക്കുകയും ചെയ്തു . അതുകൊണ്ടു തന്നെ വീടിന്റെ അടുക്കള വരെ കയറിച്ചെന്ന് കപ്പയും,ചമ്മന്തിയും കഴിക്കുമ്പോ അത് തന്നവർ ആരാണെന്നെങ്കിലും ഓർക്കണ്ടെയെന്നും നാട്ടുകാർ ചോദിക്കുന്നു .

Share
Leave a Comment