നിറം വർദ്ധിപ്പിക്കണോ ,അൽപ്പം ഉണക്കമുന്തിരി കഴിച്ചോളൂ…

Published by
Janam Web Desk

ദിവസവും ഉണക്കമുന്തിരി കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. ആരോഗ്യ രക്ഷയ്‌ക്ക് മാത്രമല്ല ചര്‍മ്മസൗന്ദര്യം കാത്തു സൂക്ഷിക്കാനും ഉണക്കമുന്തിരി ശീലമാക്കുന്നത് നല്ലതാണ്. മെലിഞ്ഞിരിക്കുന്നവര്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി കൊളസ്‌ട്രോള്‍ കൂട്ടാതെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പൊട്ടാസിയം, വിറ്റാമിന്‍ സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്പ്, സിങ്ക് എന്നിവയാല്‍ സമ്പന്നമായ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.

ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് കുടല്‍ രോഗങ്ങളില്‍ നിന്നും, ബാക്റ്റീരിയകളുടെ ആക്രമണങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു.

പ്രമേഹ രോഗികള്‍ ഭക്ഷണത്തിനു ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരികള്‍ കഴിക്കുന്നത് നല്ലതാണ്. രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഉണക്ക മുന്തിരി ഏറെ സഹായകരമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉണക്ക മുന്തിരിയിലെ ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നു.

വരണ്ട ചര്‍മ്മം ഇല്ലാതാക്കി ചര്‍മ്മം കൂടുതല്‍ മിനുസള്ളമുള്ളതാക്കാനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഉണക്ക മുന്തിരി വളരെയധികം സഹായിക്കുന്നു.

ക്യാന്‍സറിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്‌സിഡന്റ് ഉണക്ക മുന്തിരികളില്‍ അടങ്ങിയിട്ടുണ്ട് . ഇവ ശരീരത്തില്‍ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു, അതിലൂടെ ക്യാന്‍സറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളര്‍ച്ച തടയാന്‍ സാധിക്കുന്നു.

ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലുകള്‍ക്കുണ്ടാകുന്ന കാവിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു പല്ലുകള്‍ പൊടിഞ്ഞു പോകാന്‍ കാരണമാകുന്ന ബാക്റ്റീരിയകള്‍ക്കെതിരെയും ഉണക്ക മുന്തിരിയിലെ ആസിഡുകള്‍ പ്രവര്‍ത്തിക്കുന്നു. കാല്‍സ്യത്താല്‍ സമ്പുഷ്ടമായ ഉണക്കമുന്തിരി പല്ലിലെ ഇനാമല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Share
Leave a Comment