കോൺഗ്രസിനു തിരിച്ചടി ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Published by
Janam Web Desk

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി . പ്രധാനമന്ത്രി നരേന്ദ്രമോദി ,ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എന്നിവരുടെ പ്രസംഗങ്ങൾക്കെതിരെ നടപടി കൈക്കൊണ്ടില്ലെന്നും,ക്ലീൻ ചിറ്റ് നൽകിയെന്നും കാട്ടിയാണ് കോൺഗ്രസ് എം പി സുസ്മിത ദേവ് കോടതിയിൽ ഹർജി നൽകിയത് .

എന്നാൽ ഹർജി കാലഹരണപ്പെട്ടതായും, നടപടിക്രമങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ധരിപ്പിച്ചിരുന്നതായും സുപ്രീം കോടതി അറിയിച്ചു.

Share
Leave a Comment