ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഡിയോ സ്‌കൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ ചരിത്ര നേട്ടം. 2002ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഡിയോ സ്‌കൂട്ടര്‍ യുവജനങ്ങളുടെ ട്രെന്‍ഡി സ്‌കൂട്ടറായി തുടരുകയാണ്. 18 വര്‍ഷം മുമ്പ് നിരത്തിലെത്തിയ ഡിയോ മോഡലിന്റെ 30 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. ഈ വളര്‍ച്ചയോടെ വില്‍പനയില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ.

രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട സ്‌കൂട്ടര്‍ എന്ന പദവിയും ഡിയോ സ്വന്തമാക്കി കഴിഞ്ഞു. 11 ദക്ഷിണേഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്.
ഡല്‍ഹി എക്സ് ഷോറൂമില്‍ 52,938 രൂപയാണ് വില. രണ്ടു വേരിയന്റുകളിലായി 9 നിറങ്ങളിലാണ് ഡിയോ വിപണിയില്‍ ലഭിക്കുന്നത്.















