ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ജനം ടിവി ഡോട്.കോം, സവ്യ സാചി & ടീം എക്സിറ്റ് പോള്‍ ഫലം. മോദി തരംഗം ശക്തമായി തുടരുന്നുവെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ഫലം. എന്‍ഡിഎ സഖ്യത്തിന് 322-345 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ബിജെപി തനിച്ച് 264-285 വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു. യുപിഎ സഖ്യത്തിന് 85-103 സീറ്റുകളും, കോണ്‍ഗ്രസ് തനിച്ച് 54-62 വരെ സീറ്റുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
മറ്റുള്ളവര്‍ 85 മുതല്‍ 94 വരെ സീറ്റുകള്‍ സ്വന്തമാക്കും. ഓരോ സംസ്ഥാനങ്ങളിലും വിവിധ മുന്നണികള്‍ നേടിയ സീറ്റുകള്‍ അന്തിമ വിശകലനത്തിലൂടെ ഏകോപിപ്പിച്ചാണ് എക്സിറ്റ് പോള്‍ തയാറാക്കിയിരിക്കുന്നത്. ഏറെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച ബംഗാളിലും എന്‍ഡിഎക്ക് വന്‍ വിജയമാണ് എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ നേടാനാകുമെന്ന് എക്സിറ്റ്പോള്‍ ഫലം ചൂണ്ടികാണിക്കുന്നു. കര്‍ണാടകയിലും ബീഹാറിലും മോദി തരംഗം തന്നെയാകും പ്രകടമാകുക.
സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ഫലം:
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എക്സിറ്റ് പോള്‍ സൂചന നല്‍കുന്നത്. എന്‍ഡിഎ 01-02 വരെ സീറ്റുകള്‍ നേടും. യുപിഎ സഖ്യമായിരിക്കും കേരളത്തില്‍ ഭൂരിപക്ഷം നേടുന്നത്. ഇവര്‍ 11-15 സീറ്റുകളും എല്‍ഡിഎഫിന് 04-07 സീറ്റുകളും ലഭിക്കും. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേ പറയുന്നത്. വൈഎസ്ആര്‍സി 14-17 സീറ്റുകളും, ടിഡിപി 08-11 സീറ്റുകളും നേടുമെന്നാണ് സൂചന. തമിഴ്നാട്ടില്‍ യുപിഎക്ക് 24-30 സീറ്റുകളും എന്‍ഡിഎയ്ക്ക് 09-15 വരെ സീറ്റുകളും ലഭിച്ചേക്കും. കര്‍ണ്ണാടകയിലും ബിജെപി വ്യക്തമായി ആധിപത്യമാണ് എക്സിറ്റ് പോളില്‍ നേടിയിരിക്കുന്നത്. ബിജെപി 21-23 സീറ്റുകളും യുപിഎ 5-7 സീറ്റുകളും മാത്രമാകും നേടുന്നത്. നിലവിലുള്ള കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിന് വലിയ തിരിച്ചടി നല്കുന്ന സൂചനയാണിത്. തെലങ്കാനയില്‍ ടിആര്‍എസിന് 11-14 സീറ്റും കോണ്‍ഗ്രസിന് 02-03 സീറ്റും ബിജെപിക്ക് 01-03 സീറ്റും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ 36-40 സീറ്റുകളും യുപിഎ 08-12 വരെ സീറ്റുകളും സ്വന്തമാക്കിയേക്കും. മധ്യപ്രദേശില്‍ ബിജെപി 24-26 സീറ്റുകളും കോണ്‍ഗ്രസ് 03-05 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഗോവയില്‍ ബിജെപിക്ക് 01-02 സീറ്റും കോണ്‍ഗ്രസ് 00-01 സീറ്റും നേടാന്‍ സാധ്യതയുണ്ട്. രാജസ്ഥാനില്‍ എന്‍ഡിഎ 22-23 സീറ്റും, കോണ്‍ഗ്രസ് 02-03 സീറ്റും സ്വന്തമാക്കിയേക്കും. അസമില്‍ എന്‍ഡിഎ 10-11 സീറ്റുകളും, യുപിഎ 03-04 സീറ്റുകളും ഒഡീഷയില്‍ ബിജെപി 14-16 സീറ്റുകളും ബിജെഡിക്ക് 05-07 സീറ്റുകളും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ഗുജറാത്തില്‍ ബിജെപി 24-26 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 00-02 വരെ സീറ്റില്‍ ഒതുങ്ങും. ബംഗാളില്‍ ബിജെപി 20-25 സീറ്റുകളും ടിഎംസി 16-20 സീറ്റുകളും മറ്റുള്ളവര്‍ (കോണ്‍ഗ്രസ് & ഇടത് സഖ്യം- 01-02) സീറ്റുകളും സ്വന്തമാക്കിയേക്കും. ബിഹാറില്‍ എന്‍ഡിഎ 32-34 സീറ്റുകളും യുപിഎ 8-10 സീറ്റുകളും ഛത്തീസ്ഗഢില്‍ ബിജെപി 07-09 സീറ്റുകളും കോണ്‍ഗ്രസ് 02-04 സീറ്റുകളും നേടുമെന്നാണ് പ്രവചനം. ഹരിയാനയില്‍ ബിജെപിക്ക് 08-10 സീറ്റും കോണ്‍ഗ്രസിന് 00-02 സീറ്റും ഹിമാചലില്‍ ബിജെപിക്ക് 04 വരെ സീറ്റും ലഭിച്ചേക്കും. ഇവിടെ കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിച്ചേക്കില്ല. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ 08-11 സീറ്റും യുപിഎക്ക് 03-06 സീറ്റുകളും ലഭിച്ചേക്കാം.
പഞ്ചാബില്‍ കോണ്‍ഗ്രസ് 09-10 സീറ്റുകളും എന്‍ഡിഎ 03-04 സീറ്റുകളും നേടിയേക്കും. ഉത്തരാഖണ്ഡില്‍ ബിജെപി 05 സീറ്റ് വരെ ലഭിച്ചേക്കാം. കോണ്‍ഗ്രസിന് ഇവിടെ സീറ്റുകളൊന്നും ലഭിച്ചേക്കില്ല. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 50-55 വരെ സീറ്റും മഹാഗഡ്ബന്ധന് 23-27 സീറ്റുകളും കോണ്‍ഗ്രസ് 02-03 സീറ്റും നേടും. ജമ്മു കശ്മീരില്‍ ബിജെപി 02-03 സീറ്റുകളും, യുപിഎ സഖ്യം 03-04 സീറ്റുകളും നേടിയേക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേഫലം കാണിക്കുന്നത്. എന്‍ഡിഎക്ക് 07-08 സീറ്റുകളും യുപിഎ/മറ്റുള്ളവരും 02-03 സീറ്റുകളും നേടും.
രാജ്യതലസ്ഥാനവും ബിജെപിക്ക് അനുകൂലമായി വിധിയെഴുതുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി 06-07 സീറ്റുകളും കോണ്‍ഗ്രസ് 00-01 സീറ്റുകളും നേടും. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലും എന്‍ഡിഎക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. എന്‍ഡിഎ 03-04 സീറ്റുകളും യുപിഎ 02-03 സീറ്റുകളും നേടിയേക്കും.