ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല, പുറത്തുവരുന്നത് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ, തെരച്ചിൽ ഊർജ്ജിതമാക്കി ദൗത്യസേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല, പുറത്തുവരുന്നത് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ, തെരച്ചിൽ ഊർജ്ജിതമാക്കി ദൗത്യസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 06:55 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താനായില്ല. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് 12ണിക്കൂറിലേറെ പിന്നിട്ടിട്ടും തകർന്ന ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെ അയൽരാജ്യമായ അസർബൈജാനിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടങ്ങുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്.

ഇതിനിടെ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് രക്ഷാദൗത്യ സംഘത്തിൽ നിന്നും പുറത്ത് വരുന്നത്. ഹെലികോപ്റ്റർ തകർന്നുവീണ സ്ഥലം കണ്ടെത്തിയതായി ഇറാൻ സൈനിക കമാൻഡർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ തലവൻ ഹൊസൈൻ കൗലിവാന്ദ് ഇത് നിഷേധിച്ചു. പ്രസിഡന്റിനെ കണ്ടെത്താൻ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ ദൗത്യസേന ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

കനത്ത മൂടൽമഞ്ഞും മഴയുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നത്. അതുകൊണ്ട്‌ തന്നെ ഹെലികോപ്റ്റർ തകർന്നുവീണ അസർബൈജാനിലെ മലനിരകൾ നിറഞ്ഞ പ്രദേശത്തെ കൃത്യമായ കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്നതും ദുഷ്കരമായി മാറിയിരുന്നു. അതേസമയം രക്ഷാദൗത്യത്തെ സഹായിക്കാനായി യൂറോപ്യൻ യൂണിയൻ അതിവേഗ പ്രതികരണ മാപ്പിംഗ് സംവിധാനം സജീവമാക്കിയിട്ടുണ്ട്.

കൂടാതെ ഇറാൻ സഹായം അഭ്യർത്ഥിച്ചത് പ്രകാരം 32 പർവ്വതാരോഹക സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെയും ആറ് വാഹനങ്ങളും രക്ഷാദൗത്യത്തിനായി അയക്കുന്നുണ്ടെന്ന് തുർക്കി അടിയന്തര ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രസിഡന്റിനെ കണ്ടെത്താൻ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ അപകട റിപ്പോർട്ടുകളിൽ അഗാധമായ ഉത്കണ്ഠയുണ്ടെന്നും ഈയൊരു സമയത്ത് ഇറാനിയൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

Tags: helicopter crashImbrahim RaisiIranian President
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies