ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു കഴിഞ്ഞു.
47 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളിലേയും ഫലം പുറത്തു വന്നു കഴിഞ്ഞപ്പോള്‍ പകുതിയിലധികം സീറ്റുകളും നേടി ബിജെപി ആധിപത്യമുറപ്പിച്ചു. 26 സീറ്റില്‍ വിജയിച്ച ബിജെപി അവശേഷിക്കുന്ന 8 മണ്ഡലങ്ങളില്‍ 4 ഇടത്തും ലീഡ് ചെയ്യുകയാണ്. 3 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നതിനോടൊപ്പം 6 ഇടത്ത് ജെഡിയു വിജയിച്ചു.
2014-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 60 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യമായിരുന്നു. അന്ന് 42 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 11 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ 5 സീറ്റും മറ്റുള്ളവര്‍ക്ക് 2 സീറ്റുമായിരുന്നു അന്ന് ലഭിച്ചത്.