തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശബരിമലയും കാരണമായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് . തെരഞ്ഞെടുപ്പിൽ യുവതീ പ്രവേശനം പ്രതിഫലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി തള്ളി .
ഹിന്ദു വോട്ട് കുറയാൻ ശബരിമല കാരണമായതായും വിലയിരുത്തൽ ഉണ്ടായി . തിരക്ക് പിടിച്ച് ശബരിമല യുവതീ പ്രവേശനത്തിനനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കം പരമ്പരാഗത സിപിഎം വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കിയെന്നാണ് നിഗമനം .
ജില്ലാ കമ്മിറ്റികളോട് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് തേടി . അടുത്തയാഴ്ച ചേരുന്ന യോഗം വിഷയം വിശദമായി ചർച്ച ചെയ്യും .