റിസര്‍വ്വ് ബാങ്ക് വായ്പാ നിരക്ക് പ്രഖ്യപിച്ചു

Published by
Janam Web Desk

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. 5.7 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്‌ക്കുന്നത്.

ബാങ്കുകള്‍ പലിശ കുറച്ചാല്‍ ഭവന, വാഹന വായ്പകളുള്‍പ്പെടെ പലിശ കുറയും. കൂടാതെ എറ്റിഎം നിരക്കുകളിലും ഫീസുകളിലും റിസര്‍വ്വ് ബാങ്ക് പുനപരിശോധന നടത്തും. ഇതിനായി ബാങ്ക് ചെയര്‍മാന്‍മാരുടെ സമിതിയെ നിയോഗിച്ചു. രണ്ട് മാസത്തിനകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചത്.

നിരക്കുകള്‍ കുറയ്‌ക്കുന്ന സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

Share
Leave a Comment