കോഴിക്കോട്; അക്ബർ ഹോളിഡെയ്സ്, അക്ബർ സ്റ്റഡി എബ്രോഡ് എന്നിവയുടെ പുതിയ ഓഫീസ് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ ആരംഭിച്ചു. സിനിമാതാരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. മറീന റസിഡൻസിക്ക് സമീപമാണ് ഓഫീസ്.
അക്ബർ ഹോളി ഡെയ്സ് സിഇഒ ബേനസീർ നാസർ, അക്ബർ ട്രാവൽസ് ഡോട്ട് കോം സിഇഒ നിഖിൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജർമ്മൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കാനും വിദഗ്ധ മാർഗ നിർദ്ദേശങ്ങൾ പ്രാപ്തമാക്കാനും അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
കേരളത്തിലും മുംബൈയിലും നിരവധി ബ്രാഞ്ചുകളുള്ള അക്ബർ സ്റ്റഡി എബ്രോഡ് ഇതിനകം പതിനയ്യായിരം പേർക്ക്് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്.