കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്റെയും, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലൈൻസ് കുവൈറ്റിന്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 മണി വരെ മംഗഫ് അൽ-നജാത്ത് സ്കൂളിലാണ് മെഡിക്കൽ ക്യാന്പ് ഒരുക്കിയിരിക്കുന്നത്.
ഗൈനക്കോളജി, റേഡിയോളജി, ഇഎൻടി, കാർഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓർത്തോ, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, നേത്ര വിഭാഗം, ഡെന്റൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് www.kalakuwait.com എന്ന വെബ്സൈറ്റിലൂടെയോ 51698636 (ഫഹാഹീൽ), 65517529 (അബു ഹലീഫ), 66924313 (സാൽമിയ), 60486967 (അബ്ബാസിയ) എന്നീ നന്പറുകളിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.