ശമ്പള പരിഷ്ക്കരണം ; ശ്രീചിത്ര മെഡിക്കൽ സെന്റർ ഡെപ്യൂട്ടി ഡയറക്ടറെ തടഞ്ഞ് വച്ച് ജീവനക്കാരുടെ പ്രതിഷേധം

Published by
Janam Web Desk

തിരുവനന്തപുരം ; ശ്രീചിത്ര മെഡിക്കൽ സെന്റർ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം. ശമ്പള പരിഷ്ക്കരണം ഉൾപ്പടെയുള്ള ആവശ്യവുമായി ഡെപ്യൂട്ടി ഡയറക്ടർ ഗിരിജാവല്ലവഭനെ ഓഫീസിൽ തടഞ്ഞുവെച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. മൂന്ന് മാസത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചത്..

വൈകുന്നേരം മൂന്ന് മണിയോടെയാണ് ക്ലീനിംഗ് തോഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചത്. ശമ്പള വർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മുപ്പത് വർഷത്തോളം സർവീസുള്ള തൊഴിലാളികളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേഡർ റിവ്യൂ കമ്മിറ്റിയെ നേരത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തിയത്.

ശ്രീചിത്ര മെഡിക്കൽ സെന്ർറർ ഡെപ്യൂട്ടി ഡയറക്ടർ ഗിരിജാവല്ലവഭനെ ഓഫീസിൽ തടഞ്ഞുവെച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. റിപ്പോർട്ടിൽ എ ഗ്രേഡ് തൊഴിലാളികൾക്ക് ശമ്പള പരിഷ്കരണം ഏർപ്പെടുത്തുകയും ക്ലീനിംങ് തൊഴിലാളികളെ മാറ്റിനിർത്തിയതിലും പ്രതിഷേധിച്ചായിരുന്നു സമരം

ഗ്രൂപ്പ് സി തസ്കിയിലുള്ള ക്ലിനിംഗ് ജീവനക്കാരുടെ പരാതികൾ പരിഗണിക്കുന്നതിനായി പുതിയ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി റിപ്പോർട്ടിന്ർറെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Share
Leave a Comment