തിരുവനന്തപുരം : കേരള തീരത്ത് വരും ദിവസങ്ങളില്‍ അതി ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത.
14 -08-2019 മുതല്‍ 16-08-2019 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്ക്, മധ്യ,തെക്ക് അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
15-08-2019ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട് .പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതത്തില്‍ കാറ്റ് വീശാനാണ് സാധ്യത.
17 -08-2019ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്ക് കിഴക്ക് , മധ്യ , തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ ശക്തമായ കാറ്റു വീശാം
18-08-2019ന് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ മധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ആയതിനാല്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു