ഉത്തരങ്ങളൊക്കെ കൃത്യമായിരിക്കണം , ഇനി ചോദ്യം ചോദിക്കുന്നത് യന്ത്രവത്കൃത ടീച്ചറാണ്

Published by
Janam Web Desk

ന്യൂഡൽഹി ; ഇനി ഇംപോസിഷൻ എഴുതാതെ ടീച്ചറെ പറ്റിക്കുന്ന പരിപാടി നടക്കുമെന്ന് കരുതരുത് , കാരണം ക്ലാസ് മുറികൾ സ്മാർട്ടാകുകയാണ് . ചോദ്യം ചോദിക്കുന്നതും , സംശയങ്ങൾ തീർത്ത് തരുന്നതുമൊക്കെ യന്ത്രവത്കൃത ടീച്ചറായിരിക്കും .

ബംഗളൂരു ഇൻഡസ് ഇന്റർനാഷണൽ സ്ക്കൂളിലെ 8 ബി ക്ലാസിൽ കഴിഞ്ഞ ദിവസം പാഠങ്ങൾ എടുത്തതും , ചോദ്യങ്ങൾ ഉന്നയിച്ചതും യന്ത്രവത്കൃത ടീച്ചറായിരുന്നു . ഫിസിക്സ് ടീച്ചറായ മുരളി സുബ്രഹ്മണ്യത്തിനു മുന്നിൽ വച്ചായിരുന്നു പുതിയ ടീച്ചറിന്റെ ക്ലാസ് . ഈഗിൾ 2.0 എന്ന യന്ത്രവത്കൃത മനുഷ്യനാണ് രാജ്യത്ത് ആദ്യമായി ടീച്ചറായി എത്തിയത് .

തെർമൽ ഫിസിക്സിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ക്ലാസെടുത്തത് . തുടർന്നുള്ള ദിവസങ്ങളിൽ ബയോളജി , കെമിസ്ട്രി , ജ്യോഗ്രഫി ,ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളും യത്രവത്കൃത ടീച്ചർ പഠിപ്പിക്കുമെന്ന് സ്ക്കൂൾ മാനേജ്മെന്റ് അറിയിച്ചു .

വിദഗ്ധരായ 17 അദ്ധ്യാപകരുടെ മേൽ നോട്ടത്തിലാണ് ഈഗിൾ 2.0 എന്ന യന്ത്രവത്കൃത ടീച്ചറെ രൂപീകരണം നടന്നത് . സഹായത്തിനായി രാജ്യത്തെ പ്രശസ്തരായ ഗ്രാഫിക്സ് ,അനിമേഷൻ വിദഗ്ധരും . ഐ ഐ ടി യിലെ എഞ്ചിനീയർമാരായിരുന്നു പണിപ്പുരയിൽ . രണ്ട് വർഷം കൊണ്ടാണ് ഇത്തരത്തിൽ ഒരു റോബോട്ടിക് ടീച്ചറെ വാർത്തെടുത്തതെന്ന് ഐ ഐ ടി വൃത്തങ്ങൾ അറിയിച്ചു .

Share
Leave a Comment