ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍

ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഡ്യൂറബിള്‍സ് തുടങ്ങിയവയ്‌ക്ക് വന്‍ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് സെപ്തംബര്‍ 28 ഉച്ചയ്‌ക്ക് 12 മണി മുതല്‍ ഓഫര്‍ ലഭ്യമാകും.
ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക്, ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍, ലാപ്‌ടോപ്, ഹെഡ്‌സെറ്റ്, ചാര്‍ജര്‍, പവര്‍ ബാങ്ക്, ടിവി എന്നിവയ്‌ക്കെല്ലാം വന്‍ വിലക്കിഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍പ്ലസ് 7 പ്രോ, ഐഫോണ്‍ XR, സാംസങ് ഗ്യാലക്‌സി നോട്ട് 9, റെഡ്മി 7 എന്നിവയ്‌ക്ക് വന്‍ വിലക്കുറവ് ലഭിക്കും. ആമസോണിന്റെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയായിരിക്കും ഓഫര്‍ കാലയളവില്‍ ലഭിക്കുക.
വണ്‍പ്ലസ്, വിവോ, ലെനോവ, ആമസോണ്‍ ബെസിക്‌സ്, സാംസങ് തുടങ്ങിയ കമ്പനികളുടെ പുതിയ ഉല്‍പ്പന്നങ്ങളും സെയിലില്‍ ഉണ്ടാകും. എസ് ബി ഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..