ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആര്‍ഡ് ടൂറിസം കോര്പ്പറേഷന് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക്(ഐ.പി.ഒ) ഒരുങ്ങുന്നു. 10 രൂപ മുഖവിലയുള്ള 2.01 കോടി ഓഹരികളാണ് ഐ.ആര്.സി.റ്റി വിറ്റഴിക്കുന്നത്. ഇതിലൂടെ പൊതുവിപണിയില്‍ നിന്ന് 650 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ഓഹരി വില്‍പ്പന. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 10 രൂപ ഇളവ് ലഭിക്കും. ഓഹരി ഒന്നിന് 315-320 നിരക്കിലാവും പ്രീമിയം വാല്യൂ( ഇക്വിറ്റി ഷെയല്‍ വാല്യൂ). കുറഞ്ഞത് 40 ഓഹരികളാണ് വാങ്ങാനാകുന്നത്. ഐആര്‍ടിസിയുടെ 12.5 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്കുളളത്. 2019ല്‍ ഇതുവരെ 11 കമ്പനികള്‍ മാത്രമാണ് ഐപിഒയിലൂടെ 10,000 കോടി രൂപയില്‍ അധികമാണ് സമാഹരിച്ചിരിക്കുന്നത്. 2018ല്‍ 24 കമ്പനികള്‍ ചേര്‍ന്ന് 30958 കോടി രൂപ സമാഹരിച്ചിരുന്നു.