ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; മേരികോമിന് പിന്നാലെ മഞ്ജു റാണിയും മെഡല്‍ ഉറപ്പിച്ചു

Published by
Janam Web Desk

ഉലന്‍ ഉദേ: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് പിന്നാലെ ഇന്ത്യയുടെ മഞ്ജു റാണിയും മെഡല്‍ ഉറപ്പിച്ചു. 48 കിലോഗ്രാം വിഭാഗത്തിലാണ് മഞ്ജു മെഡല്‍ ഉറപ്പിച്ചിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗ് മിയെ മുട്ടുകുത്തിച്ചാണ് മഞ്ജു സെമി ഫൈനലലിലേക്ക് യോഗ്യത നേടിയത്.

അപ്രതീക്ഷിതമായിരുന്നു മഞ്ജുവിന്റെ സെമി പ്രവേശനം. ടോപ് സീഡായിരുന്ന കിം ഹ്യാംഗ് മിയെ അട്ടിമറിച്ചാണ് ആറാം സീഡായ മഞ്ജു സെമി ബര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ മഞ്ജുവിന് വെങ്കല മെഡല്‍ ഉറപ്പായി. തായ്‌ലന്‍ഡിന്റെ ചുതാമറ്റ് റാക്‌സാറ്റാണ് സെമിയില്‍ മഞ്ജുവിന്റെ എതിരാളി. ശനിയാഴ്ചയാണ് മത്സരം.

നേരത്തെ, ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാന താരം മേരികോമും സെമിയില്‍ കടന്നിരുന്നു. ആറ് തവണ ബോക്സിംഗ് ചാമ്പ്യനായ മേരി 51 കിലോ ഫ്ളൈവെയിറ്റ് വിഭാഗത്തില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലവന്‍സിയയെ പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്.

Share
Leave a Comment