ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു. ദേശീയ ജൂനിയർ ഗുസ്തി മത്സരങ്ങൾ ഫെഡറേഷൻ പ്രഖ്യാപിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. ദിവസങ്ങൾക്ക് മുമ്പാണ് സഞ്ജയ് സിംഗ് അദ്ധ്യക്ഷനായി പുതിയ സമിതി അധികാരത്തിൽ വന്നത്.
പുതിയ സമിതിക്കെതിരെയും കായിക താരങ്ങൾ രംഗത്തുവന്നിരുന്നു. മുമ്പ് കേന്ദ്രം പുറത്താക്കിയ ഭരണ സമിതിയിലുള്ളവരാണ് പുതിയ സമിതിയെയും നിയന്ത്രിക്കുന്നതെന്ന് ആരോപണം ഉയർന്നുവന്നിരുന്നു. പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി.