തിരുവനന്തപുരം : കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂര്‍ എസ്പിബി ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേവനാരായണന്, ഹരിചന്ദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതലപ്പൊഴി ബീച്ചിലായിരുന്നു സംഭവം. എസ്പിബി സ്കൂളില്‍ കലോത്സവം നടക്കുകയായിരുന്നതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ദേവനാരയണനും ഹരിചന്ദും മറ്റ് ആറ് വിദ്യാര്‍ത്ഥികളുമായി ബീച്ചില്‍ എത്തിയത്. എന്നാല്‍ കുളിക്കുന്നതിനിടെ ഇവര്‍ രണ്ട് പേരും ഗോഗുല്‍ എന്ന വിദ്യാര്‍ത്ഥിയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ ഗോഗുലിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തുടര്‍ന്ന് ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോഗുലിനെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വീട്ടിലേക്ക് വിട്ടു.
പ്രദേശത്ത് ഒഴുക്കു ശക്തമായിരുന്നതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.