മുട്ടയ്‌ക്ക് സരക്ഷണം നല്‍കാന്‍ ഉമിനീര് കൊണ്ട് കൂടൊരുക്കുന്ന ഈല്‍ മത്സ്യങ്ങള്‍

Published by
Janam Web Desk

ഇരപിടിക്കാനും ശത്രുക്കളില്‍ നിന്നും രക്ഷനേടാനും ഇലക്ട്രിക് ഷോക്കുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള മത്സ്യങ്ങളാണ് ഈല്‍. തെക്കേ അമേരിക്കയിലെ ആമസോണ്‍, ഒറിനോകോ നദികളിലാണ് ഈലുകള്‍ പ്രധാനമായും കാണപ്പെടുന്നത്.

ഇലക്ട്രോസൈറ്റ്‌സ് എന്നറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഈലിനെ സഹായിക്കുന്നത്. ഏകദേശം 600 വോള്‍ട്ട് വൈദ്യുതി ഇവ ഉത്പാദിപ്പിക്കും. ശരീരത്തിന്റേയും ചര്‍മ്മത്തിന്റേയും സവിശേഷതകള്‍ മൂലം ഈല്‍ പുറപ്പെടുവിക്കുന്ന വൈദ്യുതിയില്‍ നിന്നും ഇവയ്‌ക്ക് ഷോക്ക് ഏല്‍ക്കില്ല.

വളരെ ശക്തി കുറഞ്ഞ വൈദ്യുത സിന്ഗലുകള്‍ പുറപ്പെടുവിച്ചാണ് ഇവ ഇര പിടിക്കുന്നത്. ഈ സിഗ്നലുകളാണ് റഡാര്‍ പോലെ പ്രവര്‍ത്തിച്ച് ഇരയെ കണ്ടെത്താന്‍ സഹായിക്കുന്നത്. ഏകദേശം 17,000 മുട്ടകള്‍ പെണ്‍ ഈലുകള്‍ ഇടും. മുട്ടകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആണ്‍ ഈലുകളാണ് കൂടുണ്ടാക്കുന്നത്. ഉമിനീര്‍ ഉപയോഗിച്ചാണ് ഇവ കൂട് നിര്‍മ്മിക്കുന്നത്. ആറായിരത്തോളം സവിശേഷ കോശങ്ങള്‍ ഇവയ്‌ക്കുള്ളില്‍ ഉണ്ട്.

Share
Leave a Comment