തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. അന്തിമ വിധി വരുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന് ജയദീപ് മേത്തയാണ് നിയമോപദേശം നല്‍കിയത്.
പുനപരിശോധ ഹര്‍ജികളില്‍ വിധി വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. മണ്ഡലകാലം ആരംഭിക്കാനിരികെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുപ്പതോളം സത്രീകള്‍ മല കയറാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിരുന്നു. ബിന്ദു, തൃപ്തി ദേശായി, കനക ദുര്‍ഗ്ഗ എന്നിവര്‍ മല കയറുമെന്ന് അറിയിച്ച് പരസ്യ പ്രസ്താവന നടത്തിയിരുന്നു. യുവതികള്‍ ദര്‍ശനത്തിന് വന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉണ്ടാകുമെന്ന് അറിയിച്ച് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പുനപരിശോധന വിധിയിലെ തീര്‍പ്പ് മാറ്റി വച്ച സാഹചര്യത്തില്‍ യുവതികളെ മലകയറാന്‍ അനുവദിക്കണ്ടെന്നാണ് നിയമോപദേശം. അന്തിമ തീരുമാനം വരുന്നവരെ പഴയ സാഹചര്യം തുടരുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.