മുംബൈ: സര്‍ക്കാര്‍ രൂപീകരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയില്‍ മന്ത്രി സ്ഥാനം വിഭജിക്കാത്തതില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് ആഷിഷ് ഷെലാര്‍. ആറ് മന്ത്രിമാര്‍ക്ക് പദവി വിഭജിച്ച് നല്കാന് പോലും സര്‍ക്കാരിന് സാധിച്ചില്ലെന്നാണ് ആഷിഷ് ഷെലാര്‍ വിമര്‍ശിച്ചത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യം അധികാരമേറ്റെങ്കിലും ഇതുവരെ മന്ത്രിസ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. നവംബര്‍ അവസാനത്തോടെയാണ് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തത്. തുടര്‍ന്ന് താക്കറെയുടെ നേതൃത്വത്തില്‍ അധികാരം ഏല്‍ക്കുകയായിരുന്നു.
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിനു പിന്നിലെന്നാണ് ഷെലാര്‍ പറയുന്നത്. അതേസമയം രണ്ടു ദിവസത്തിനുള്ളില്‍ മന്ത്രിസ്ഥാനത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുമെന്നാണ് മഹാ അഘാഡി സഖ്യത്തിലെ എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. എന്‍സിപിക്ക് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെ മന്ത്രി സ്ഥാനങ്ങള്‍ നല്‍കാനാണ് സഖ്യത്തിന്റെ തീരുമാനം. 288 അംഗ മന്ത്രിസഭയില്‍ 43 അംഗ മന്ത്രമാരുടെ കൗണ്‍സിലാണ് രൂപീകരിച്ചിരിക്കുന്നത്.