ചുളുവില്‍ താര പരിവേഷം നേടാനുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ നീക്കം പൊളിച്ച് സമൂഹ മാധ്യമങ്ങള്‍. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതോടെ ബില്ലിനെതിരെ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥന് അബ്ദുര്‍ റഹ്മാന്റെ നടപടിയാണ് സമൂഹ മാധ്യമങ്ങള്‍ പൊളിച്ചടുക്കിയത്.
മഹാരാഷട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അബ്ദുര്‍ റഹ്മാന്. നിരവധി മാധ്യമങ്ങള്‍ അബ്ദുര്‍ റഹ്മാന്റെ നടപടിയെ പുകഴ്ത്തിയിരുന്നു. എന്നാല്‍ മൂന്നു മാസം മുമ്പേ അബ്ദുര്‍ വിആര്‍എസിന് അപേക്ഷിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് വന്നത് പിന്നീടാണ്. തുടര്‍ന്ന് ഇയാളെ കുറിച്ച് അന്വേഷിച്ചവരാണ് സമൂഹമാധ്യമത്തിലൂടെ ഇയാള്‍ക്കെതിരെ രംഗത്ത് വന്നത്. 2019-ഓഗസ്റ്റിലാണ് അബ്ദുര്‍ വിആര്‍എസ് നല്‍കിയത്.
രാജിയില്‍ താരപരിവേഷം നേടിയെടുക്കാനുള്ള ഉദ്യോഗസ്ഥന്റെ നീക്കമായിരുന്നു സമൂഹ മാധ്യമങ്ങള്‍ തകര്‍ത്തത്. ബന്ധുക്കളെ പോലീസ് സേനയിലേക്ക് തിരുകി കയറ്റാന്‍ റിക്രൂട്ട്മെന്റില്‍ തിരിമറി നടത്തിയ സംഭവത്തില്‍ അന്വേഷണം നേരിടുകയാണ് അബ്ദുര്‍. റിക്രൂട്ട്മെന്റ് തട്ടിപ്പിലും അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇയാളുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്.