സത്യമപ്രിയം

ദേശീയതയെ അനുകൂലിച്ചാല്‍ തൊഴില്‍ നിരോധനം

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

ദേശീയ പൗരത്വ നിയമ ഭേദഗതി നിലവില്‍ വന്നതിനുശേഷം കേരളത്തിലുടനീളം ഇസ്ലാമിക ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഒരു പുതിയ പ്രതിഭാസം അരങ്ങേറുകയാണ്. പൗരത്വ നിയമത്തെ അനുകൂലിച്ച ദേശീയതയില്‍ വിശ്വസിക്കുന്നവരെ ഒറ്റപ്പെടുത്താനും ബഹിഷ്‌ക്കരിക്കാനുമുള്ള ശ്രമം നടക്കുന്നു. കേരളത്തിലുടനീളം മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് ഈ പ്രശ്‌നം ശക്തമായിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളും ചെറുകിടക്കാരും മുതല്‍ ഓഡിറ്റോറിയങ്ങളും ഡോക്ടര്‍മാരും വരെ ഇസ്ലാമിക ഭീകരതയുടെ ഇരയായി മാറിയിരിക്കുന്നു.

ലോകത്ത് ഒരു ഭീകരപ്രസ്ഥാനങ്ങളും ചെയ്യാത്ത കാര്യമാണ് കേരളത്തിലെ ഭീകരര്‍ ചെയ്യുന്നത്. ആംബുലന്‍സ് തടയുന്നതും ആംബുലന്‍സിലെ ജീവനക്കാര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ ഉപദ്രവം ചെയ്യുന്നതും ഒക്കെത്തന്നെ അന്താരാഷ്ട്ര തലത്തില്‍ പോലും ഏറ്റവും നികൃഷ്ടമായ കാര്യമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം സേവാഭാരതിയുടെ ആംബുലന്‍സ് തകര്‍ത്തത് എസ് ഡി പി ഐക്കാരാണ്. ആംബുലന്‍സ് തകര്‍ത്തതിന് എന്ത് ന്യായീകരണമാണ് ഊ ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പറയാനുളളത്. നേരത്തെ തന്നെ അയോദ്ധ്യാ പ്രശ്‌നത്തെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് ജോലി കൊടുക്കരുതെന്നും ഹിന്ദുക്കളെ നേരിടാനുമൊക്കെ ആഹ്വാനമുണ്ടായിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം അന്ന് 400 കേസുകള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒരു ക്രമസമാധാന പ്രശ്‌നവും ഇല്ലെന്നും അത് മുസ്ലീംലീഗിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നും പ്രചരിപ്പിക്കുകയായിരുന്നു.

”മഞ്ചേരി വേട്ടൈക്കാട് ഹില്‍ട്ടണ്‍ ഓഡിറ്റോറിയം ഉടമ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്. കല്യാണങ്ങളും പാര്‍ട്ടികളും അവിടെ വച്ച് നടത്താതിരിക്കുക.” വി കെ ജുനൈദ് എന്നയാള്‍ സാമൂഹ്യമാധ്യമത്തിലിട്ട പോസ്റ്റാണ് അത്. ഹാരിസ് കബീര്‍ അടക്കം നിരവധി മുസ്ലീം പേരുകാര്‍ ഈ സന്ദേശം ഷെയര്‍ ചെയ്യുകയും ചെയ്തു. ഓച്ചിറ സ്വദേശി പൊന്നു എന്ന പാവപ്പെട്ട ആളിന്റെ കഥ ഇതിലും ഭയാനകമാണ്. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ഫെയ്‌സ് ബുക്കില്‍ പോസറ്റ് ഷെയര്‍ ചെയ്ത പൊന്നു ഓച്ചിറയിലെ ചായ വില്‍പ്പനക്കാരനായിരുന്നു. സൈക്കിളിനു പിന്നില്‍ പലിയ സ്റ്റീല്‍പാത്രത്തില്‍ ചായ കെട്ടിവെച്ച് ഓരോ സ്ഥലത്തും ചായ കൊണ്ടുനടന്നു വില്‍ക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതുകൊണ്ട് പൊന്നുവിന്റെ ചായ ഇനി വേണ്ടെന്നാണ് മുസ്ലീം വ്യാപാരികള്‍ പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കില്‍ വന്ന ഏതോ ഒരു പരിചയക്കാരന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വന്തമായി പോസ്റ്റ് ഇട്ടില്ലെന്നും പൊന്നു നേതാക്കളെ കണ്ട് പറഞ്ഞു. പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാലും ഇനി പൊന്നുവിന്റെ ചായ വേണ്ട എന്നാണ് മുസ്ലീം വ്യാപാരികളുടെ തിട്ടൂരം. ജീവിതം വഴിമുട്ടിയ അദ്ദേഹം നാട് വിടുന്നതിനെ കുറിച്ചു പോലും ആലോചിച്ചു. പൊന്നുവിന്റെ വിഷയം ശ്രദ്ധയില്‍പ്പെട്ട ദേശസ്‌നേഹികളായ ചിലര്‍ അക്കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാക്കി. ഇതോടെ സാധാരണക്കാരായ നാട്ടുകാര്‍ സംഘടിച്ചെത്തി. സ്വന്തമായി ഒരു സംരംഭം ഓച്ചിറയില്‍ തുടങ്ങാന്‍ പൊന്നുവിനെ സഹായിക്കാനായി ഒരു സമിതിക്ക് രൂപം കൊടുത്തു. ഇതിനായി ഫെഡറല്‍ ബാങ്കില്‍ ഒരു അക്കൗണ്ടും തുടങ്ങി. കേരളത്തെ കാശ്മീരാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് നാട്ടുകാര്‍ പൊന്നുവിനെ സംരക്ഷിക്കാന്‍ രംഗത്തെത്തിയിട്ടുള്ളത്.

ഇതിന്റെ മറ്റൊരു തലമാണ് തലസ്ഥാനത്തെ ഒരു പ്രമുഖ ഡോക്ടര്‍ക്കെതിരെ ഇസ്ലാമിക ഭീകരരും ചില മുസ്ലീം ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്ന പ്രചാരണം. കാര്യമായ രാഷ്ട്രീയമോ രാഷ്ട്രീയപ്രവര്‍ത്തനമോ ഇല്ലാത്ത അദ്ദേഹം സാധാരണക്കാര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും വേണ്ടി എല്ലാകാലവും പ്രവര്‍ത്തിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ സേവാഭാരതിയുടെ പ്രവര്‍ത്തനത്തില്‍ സജീവവുമാണ്. ഇങ്ങനെയുള്ള ഡോക്ടര്‍മാര്‍ക്കെതിരെ തെരഞ്ഞുപിടിച്ച് ബഹിഷ്‌ക്കരണ ആഹ്വാനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും. ഏതാണ്ട് ഇതേരീതിയില്‍ തന്നെയാണ് ഞായറാഴ്ച അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയില്‍ നടന്ന യോഗത്തെ ഇസ്ലാമിക ഭീകരര്‍ നേരിട്ടത്. ബി ജെ പി സംഘടിപ്പിച്ച യോഗത്തെ ബഹിഷ്‌ക്കരിക്കാനായി സ്ഥലത്തെ കടകമ്പോളങ്ങള്‍ അടച്ചിടുകയായിരുന്നു.

മുസ്ലീം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്നും മുസ്ലീം ഡോക്ടര്‍മാരെ കാണില്ലെന്നും മുസ്ലീം ആശുപത്രികളില്‍ പോകില്ലെന്നും ഇതര മതസ്ഥര്‍ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ എന്തായിരിക്കും കേരളത്തിലെ മാത്രമല്ല, മൊത്തം ഇന്ത്യയിലെയും അവസ്ഥ? പൗരത്വ നിയമത്തിന്റെ പേരിലുള്ള തെറ്റിദ്ധാരണകള്‍ ഒരുപറ്റം രാഷ്ട്രീയക്കാര്‍ സൃഷ്ടിക്കുന്നതാണ്. ഈ തെറ്റിദ്ധാരണകള്‍ ഇന്നല്ലെങ്കില്‍ നാളെ മാറും. പൗരത്വ നിയമം ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കുന്നതല്ലെന്ന സത്യം തിരിച്ചറിയപ്പെടും. പക്ഷേ, മതത്തിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കാനും ഡോക്ടര്‍മാരെ തള്ളിപ്പറയാനും ബഹിഷ്‌ക്കരിക്കാനും ഒക്കെ ആഹ്വാനം ചെയ്യുന്ന മനുഷ്യത്വഹീനമായ നടപടികള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇത്തരത്തിലുള്ള ബുദ്ധിഹീനമായ നടപടിചളില്‍ നിന്ന് പിന്മാറി ചര്‍ച്ചയ്ക്കും പഠനത്തിനും സമയം ചെലവിടുകയാണ് മുസ്ലീം സമൂഹം ചെയ്യേണ്ടത്.

വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച്, ഇസ്ലാമിക രാജ്യങ്ങളില്‍ ജോലി ചെയ്ത ഹിന്ദുക്കള്‍ക്ക് നേരെ ഇത്തരം പ്രതികരണം ചില ഭാഗങ്ങളില്‍ നിന്നുണ്ടായി. പൗരത്വ നിയമത്തെ അനുകൂലിച്ചു എന്ന പേരില്‍ കേരളത്തില്‍ നിന്നുള്ള ഇസ്ലാമിക തീവ്രവാദികള്‍ ചേര്‍ന്ന് ബഹ്‌റിനിലെ ഒരു ഹോട്ടല്‍ പൂട്ടിക്കുന്നതും കരുനാഗപ്പള്ളിക്കാരനായ ഒരു ഡോക്ടറെ ഇന്ത്യയിലേക്ക് മടക്കി അയച്ചതും ഒക്കെ മലയാളികള്‍ കണ്ടു. ഒരു ദേശീയ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഇല്ലെങ്കില്‍ പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലും ഇന്ത്യയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇതര മതസ്ഥര്‍ എങ്ങനെ ജീവിക്കുമെന്ന് ആലോചിക്കേണ്ട സമയം ആയിരിക്കുന്നു. പാക്കിസ്ഥാനെ വെല്ലുന്ന മതപീഡനമാണ് ഇന്ന് കേരളത്തിന്റെ ചില ഭാഗത്തെങ്കിലും ഇതര മതസ്ഥര്‍ അനുഭവിക്കുന്നത്. ഇത്തരം സുഡാപ്പി വിരട്ടുകളും ബഹിഷ്‌ക്കരണവും ഭീഷണിയും ഒന്നും കണ്ട് കുലുങ്ങുന്ന പ്രസ്ഥാനമല്ല ആര്‍ എസ് എസ് എന്നും അതില്‍ എല്ലാ മതക്കാരും അംഗങ്ങളാണെന്നുമുള്ള കാര്യം ഇനിയെങ്കിലും തിരിച്ചറിയുക. മതമല്ല, അതിനേക്കാള്‍ വലുത് രാഷ്ട്രമാണെന്നും എല്ലാവരും മനസ്സിലാക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഇവിടെ ഉള്ളൂ.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close