ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക അക്രമം ; വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ചു ; സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷന്റെ കത്ത്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക അക്രമം ; വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ചു ; സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷന്റെ കത്ത്

Janam Web Desk by Janam Web Desk
Feb 18, 2020, 02:32 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ ഹൈന്ദവ ദേവാലയങ്ങൾക്ക് നേരെ ആസൂത്രിത അക്രമം . നെല്ലൂർ ജില്ലയിലെ കോണ്ടബിത്രഗുന്ത ഗ്രാമത്തിലെ പ്രശസ്തമായ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിലെ രഥമാണ് അടുത്തിടെ അക്രമികൾ കത്തിച്ചത് .

പെട്രോൾ ഉൾപ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് . എന്നാൽ അക്രമികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല . മാർച്ച് നാലിന് ബ്രഹ്മരഥോത്സവം നടക്കാനിരിക്കെയാണ് അക്രമം നടന്നത് .

കഴിഞ്ഞ വർഷം മുതൽ തന്നെ ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ അക്രമങ്ങൾ നടത്തിയിരുന്നു . മാർച്ചിൽ ഗോദാവരി ജില്ലയിലെ കാക്കിനടയിൽ രണ്ട് പുരാതന ഹിന്ദു ക്ഷേത്രങ്ങൾ ജെസിബി യന്ത്രം ഉപയോഗിച്ച് പള്ളി അധികൃതർ തകർത്തിരുന്നു . ക്രിസ്ത്യൻ പള്ളിക്ക് സമീപം ക്ഷേത്രം നിലനിൽക്കുന്നതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനൊടുവിലായിരുന്നു അത് .

തുടർന്ന് ഈ മാസം 5 ന് ഗുണ്ടൂർ ജില്ലയിലെ റോംപിചാർല ഗ്രാമത്തിലെ വേണു ഗോപാല സ്വാമി ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം അടക്കമുള്ളവ തല്ലി തകർത്തിരുന്നു . ഗുപ്ത കാലഘട്ടത്തിൽ പണി കഴിപ്പിച്ച ഏറെ പുരാതനമായ ക്ഷേത്രമാണിത് . അക്രമത്തിൽ കടുത്ത പ്രതിഷേധമാണ് ഭക്തരിൽ നിന്നും ഉയരുന്നത് .

ജനുവരി 21 ന് , കിഴക്കൻ ഗോദാവരി ജില്ലയിലെ പിത്താപുരം നഗരത്തിൽ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങൾ അജ്ഞാതരായ അക്രമികൾ കത്തിച്ചിരുന്നു . ഹിന്ദു ദേവാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടന്നിട്ടും കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിയാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് .

സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (എൽആർപിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകിയിട്ടുണ്ട് . ഹിന്ദു ക്ഷേത്രങ്ങൾക്ക് മതിയായ സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

Share2251TweetSendShare

More News from this section

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

Latest News

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies