മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു

Published by
Janam Web Desk

ക്വാലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു. മലേഷ്യന്‍ രാജാവിന് രാജിക്കത്ത് കൈമാറിയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാജാവിന് ഉച്ചയ്‌ക്ക് 1 മണിക്ക് രാജിക്കത്ത് നല്‍കിയെന്ന് മാത്രമാണ് മഹാതിറിന്റെ ഓഫീസ് നല്‍കിയ വിശദീകരണം.

പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രാജി പ്രഖ്യാപനം നടത്തിയത്. മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു മലേഷ്യ (പിപിബിഎം/ മലേഷ്യന്‍ ഐക്യ സ്വദേശി പാര്‍ട്ടി) ഭരണ സഖ്യമായ പാകാതന്‍ ഹാരാപന്‍ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റും മലേഷ്യന്‍ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീന്‍ യാസിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു മഹതിര്‍ മുഹമ്മദ്.

Share
Leave a Comment