ജനീവ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് യുഎന്‍. പ്രധാനമന്ത്രിയുടെ തീരുമാനം സമഗ്രവും, വിവേക പൂര്‍ണ്ണവുമാണെന്ന് യുഎന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും യുഎന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് യുഎന്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല കണക്ക് പ്രകാരം ലോകത്ത് കൊറോണ ബാധിച്ച് 18,915 പേര് മരിച്ചതായാണ് വിവിരം. 165 രാജ്യങ്ങളിലായി 422,900 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ മാത്രം രോഗബാധിതരുടെ എണ്ണം അറുനൂറ് കടന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ എന്ന തീരുമാനം ഏറെ ഉചിതമാണെന്നും യുഎന്‍ അഭിപ്രായപ്പെട്ടു.
കൊറോണയ്ക്കെതിരെ ശക്തമായി പോരാടുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം പ്രശംസനീയമാണ്. വിവേകവും, സമഗ്രവുമായ തീരുമാനമാണ് പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും യുഎന്‍ വ്യക്തമാക്കി.