ന്യൂഡൽഹി : തബ്ലീഗ് ജമാഅത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. തബ്ലീഗ് ജമാ അത്തെ അംഗങ്ങൾ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് പരമാവധി നാശമുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. സമൂഹത്തിൽ ഉത്തർവാദിത്വമുള്ള പൗരന്മാരായി ജീവിക്കേണ്ടതെങ്ങനെയെന്ന് തബ്ലീഗുകാർ പഠിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതെന്താണിവർ ഇങ്ങനെ പ്രതികരിക്കുന്നത്. ദൈവത്തെ ആരാധിക്കുകയാണെങ്കിൽ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്ന് ഇവർക്കറിയില്ലേ ?മനീഷ് തിവാരി രോഷത്തോടെ പ്രതികരിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധിതർ വർദ്ധിക്കുന്നതിൽ തബ്ലീഗ് ജമാഅത്തിനുള്ള പങ്കിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വർദ്ധിക്കാൻ തബ്ലീഗ് ജമാഅത്തിന്റെ നിരുത്തരവാദപരമായ സമീപനം കാരണമായെന്നാണ് കണക്കുകൾ കാണിക്കുന്നത്. നിലവിൽ മൊത്തം കൊറോണ കേസുകൾ അയ്യായിരം കടന്നപ്പോൾ രണ്ടായിരത്തോളം കേസുകളെങ്കിലും തബ്ലിഗുമായി ബന്ധപ്പെട്ടവയാണ്. തമിഴ്നാട്ടിലെ ആകെ കേസുകളിൽ ബഹുഭൂരിപക്ഷവും തബ്ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കമുള്ളവരോ ആണ്.















