കൊല്‍ക്കത്ത: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലൊഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്ഡ കേന്ദ്രസര്‍ക്കാറിന് നല്‍കാത്തതിന്റെ പേരില്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അയച്ചതിന് മമത വിമര്‍ശിച്ചിരുന്നു.
‘ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രി എന്ന നിലയില്‍ മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറ്റവും സഹകരിച്ച പ്രവര്‍ത്തിക്കേണ്ട സമയമാണിത്.സഹകരണമാണ് വേണ്ടത് അല്ലാതെ ഏറ്റുമുട്ടലല്ല.’ ഗവര്‍ണര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര സര്‍ക്കാറിന് നല്‍കിയ കണക്കനുസരിച്ച സംസ്ഥാനത്ത് ആകെ 392 കൊറോണ ബാധി തരാണുള്ളത്. ആകെ 12 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 73 പേര്‍ രോഗം ഭേദമായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചതായാണ് വിവരം.സംസ്ഥാനത്തെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ പരിശോധിക്കുന്ന കാര്യത്തിലും ബംഗ്ലാദേശി പൗരന്മാരുടെ വിഷയത്തിലുമെല്ലാം കടുത്ത നിസ്സംഗതയാണ് മമത കാണിക്കുന്നതെന്ന് സംസ്ഥാന ബിജെപി ഘടകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.