ജനീവ: കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള കൂട്ടായ്മ ആഗോള ചികിത്സാ രംഗത്തെ ഒരു നാഴികക്കല്ലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്‌റോസ് പറഞ്ഞു. ഫ്രാന്‍സും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയിരിക്കുന്ന കൂട്ടായ്മയെ കൂട്ടായ്മയെ ടെഡ് റോസ് അഭിനന്ദിച്ചു.
ഓണ്‍ലൈന്‍ സമ്മേളനത്തിലൂടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും യൂറോപ്യൻ കമ്മീഷന്‍ പ്രസിഡന്റ് ഉറുസ്വേല വോണ്‍ ഡെർലിയണും കൂട്ടായ്മയ്‌ക്കായി ഒപ്പുവച്ചത്. ഐക്യരാഷ്‌ട്രസഭയുടെ ആരോഗ്യവിഭാഗം ഇതുമായി കൈകോര്‍ക്കുക യാണെന്നും ടെഡ്‌റോസ് വ്യക്തമാക്കി.
‘ കൊറോണ ബാധ ഒരു ആഗോള പ്രതിസന്ധിയാണ്. ഇതിനെതിരെയുള്ള ആയുധം തയ്യാറാക്ക ലെന്നത് എല്ലാ രാജ്യങ്ങളുടേയും കടമയാണ്. ഫലപ്രദമായ ഗവേഷണങ്ങള്‍ നടക്കണം. ലോക ത്തിന് അതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും തയ്യാറാകണം. അത് വേഗത്തില്‍ തയ്യാറാക്കുകയും വേണം. ഒരു കൂട്ടായ്മയിലൂടെയും പൊതു തീരുമാനത്തി ലൂടെയുമാകണം ഫലം കണ്ടെത്തേണ്ടത്’ ടെഡ്‌റോസ് അഭിപ്രായപ്പെട്ടു.















