കൊച്ചി : ഇന്ത്യക്കെതിരെ പാകിസ്താൻ നടത്തി സൈബർ ആക്രമണത്തിൽ പങ്കാളിയായി മലയാളി. വടകര എടവന ഫൗലാദാണ് പാകിസ്താൻ ഉണ്ടാക്കിയ ഒമാൻ രാജകുമാരിയുടെ വ്യാജ ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ് പ്രചരിപ്പിച്ചത്. മൂന്നു ലക്ഷത്തോളം പേർ അംഗങ്ങളായുള്ള ഫ്രീ തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇത് പ്രചരിപ്പിച്ചത്.ഇന്ത്യ എഗൈൻസ്റ്റ് ടെററിസം എന്ന ഫേസ്ബുക്ക് പേജാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഒമാൻ ഇന്ത്യയിലെ മുസ്ലിങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുന്നു. മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന നടപടികൾ ഇന്ത്യൻ ഭരണകൂടം നിർത്തിവെച്ചില്ലെങ്കിൽ ഒമാനിലുള്ള പത്ത് ലക്ഷം ഇന്ത്യക്കാരെ നാടുകടത്തും എന്നായിരുന്നു ഭീഷണി. ഈ വിഷയം ഒമാൻ സുൽത്താനോട് സംസാരിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു. ഒമാൻ രാജ കുടുംബാംഗവും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ കോ ഓപ്പറേഷൻ വിഭാഗം അസി. വൈസ് ചാൻസലറുമായ മോന ബിൻത് ഫഹദ് അൽ സയ്ദിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ ഹാൻഡിലിൽ നിന്നായിരുന്നു ട്വീറ്റ്. എന്നാൽ ഇത് തന്റെ അക്കൗണ്ടല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു.
പാക് ഫൗജ് എന്ന പേരിലുള്ള ട്വിറ്റർ ഐഡിയാണ് ഒമാൻ രാജകുമാരിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കെതിരെ പാകിസ്താൻ വൻ സൈബർ യുദ്ധമായിരുന്നു ആസൂത്രണം ചെയ്തത്. പാക് അനുകൂല അറബ് വംശജരെ ഉപയോഗിച്ചും വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയുമായിരുന്നു ആക്രമണം. ഇതിന്റെ ഭാഗമായുള്ള ട്വീറ്റ് ആണ് ഫൗലാദ് പ്രചരിപ്പിച്ചത്. തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ സുരക്ഷ ഏജൻസികളുടെ അന്വേഷണ പരിധിയിൽ വന്ന റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ ആണിയാൾ.
അതേസമയം ഇത്തരം വ്യാജട്വീറ്റുകൾ ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രിയപ്പെട്ടവരേ ..ഒമാൻ രാജകുടുംബാംഗത്തിന്റെ വ്യാജ അക്കൗണ്ട് വഴി ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്തതിനു പിന്നിൽ പാക് ചാര…
Posted by India Against Terrorism on Friday, April 24, 2020