ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 10:15 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു.  ഇന്നലെ ഇര്‍ഫാന്‍ ഖാന്‍രെ മരണത്തിന് പിന്നാലെ മുന്‍ ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍  അന്തരിച്ചത്. ഇന്ന് രാവിലെയാണ് ആശുപത്രിയിലായിരിക്കെ മരണം സംഭവിച്ചത്.  67 വയസ്സായിരുന്നു. ഹിന്ദി സിനിമയുടെ തറവാടെന്ന് വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബാംഗമാണ്.  നീതു കപൂര്‍ ഭാര്യയും നടന്‍ റണ്‍ബീര്‍ കപൂര്‍ മകനുമാണ്. അമിതാബ് ബച്ചനാണ് ആദ്യ വാര്‍ത്ത പുറത്തുവിട്ടത്. ബോബി, ചാന്ദിനി, അഗ്നിപഥ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും പ്രസരിപ്പാര്‍ന്ന നടനായി ഋഷി കപൂര്‍ തിളങ്ങി.

https://twitter.com/SrBachchan/status/1255709029336322048

ആരോഗ്യനില വഷളാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള ട്വിറ്റര്‍ സന്ദേശം ഇന്നലെ രാത്രി പുറത്തുവന്നിരുന്നു.’ അദ്ദേഹത്തിന് സുഖമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യ നീതു കപൂറാണ് ഒപ്പമുള്ളത്’ ട്വിറ്ററിലൂടെയാണ് രോഗബാധിതനാണെന്ന വിവരം പുറത്തുവിട്ടത്.

2018 മുതല്‍ ക്യാന്‍സര്‍ ബാധിതനായി ഋഷി കപൂര്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നാട്ടിലെത്തിയത്. നിലവില്‍ യോഗാഭ്യാസത്തിലൂടേയും ഭക്ഷണ ക്രമീകരണത്തിലൂടേയും ഏറെ മെച്ചപ്പെട്ടതായും ഭാര്യ നീതു കപൂര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

View this post on Instagram

A post shared by neetu Kapoor. Fightingfyt (@neetu54)

മേരേ നാം ജോക്കറെന്ന എക്കാലത്തേയും മികച്ച ഇന്ത്യന്‍ സിനിമയില്‍ വിഖ്യാതനടനും തന്റെ അച്ഛന്‍ നായകനുമായ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 1973ല്‍ യുവതാരമായി ഡിംപിള്‍ കപാഡിയയുമൊത്ത് അഭിനയിച്ച ബോബി ബോളിവുഡിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു.2018ല്‍ അമിതാബ് ബച്ചനൊപ്പം അഭിനയിച്ച 102 നോട്ടൗട്ടാണ് അവസാനചിത്രമായി മാറിയത്. അതിഗംഭീര ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്ന ബോബിയിലെ ഹം തും ഏക് കമരേ മെം ബന്ധു ഹോ, ചാന്ദ്‌നീ എന്ന ചിത്രത്തിലെ ചാന്ദിനീ…തൂ മേരീ ചാന്ദിനീ എന്ന ഗാനങ്ങളെല്ലാം ഇന്നും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. 2000 ന് ശേഷം നിരവധി സ്വാഭാവിക നടന വേഷങ്ങളിലൂടെ ഋഷി കപൂര്‍ വന്‍ തിരിച്ചുവരവു തന്നെ നടത്തിയിരുന്നു.

Tags: RISHI KAPOOR
Share339TweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

Latest News

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies