മുംബൈ: ബോളിവുഡില്‍ നിന്നും ലോകസിനിമ വരെ എത്തിയ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനെ മരണശേഷവും അധിക്ഷേപിച്ച് തീവ്ര ഇസ്ലാമിക മതമൗലിക വാദികള്‍. നടന്റെ അനിസ്ലാ മികവും പുരോഗമനപരവുമായ പ്രവൃത്തികള്‍ക്കുള്ള ശിക്ഷയാണ് ദൈവം മരണത്തിലൂടെ വിധിച്ചതെന്നും നമ്മളെല്ലാം അതില്‍ ആഹ്ലാദിക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇസ്ലാമിക സംഘടന നേതാക്കളുടെ വീഡിയോകള്‍ പ്രചരിക്കുന്നത്.
ഇസ്ലാമിക തീവ്രനിലപാടുകളെ ന്യായീകരിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ അലി സൊറാ ബിന്റെ ട്വീറ്റുകളാണ് ഏറെ പ്രകോപനം സൃഷ്ടിക്കുന്നത്. ഇര്‍ഫാന്റെ നിലപാടുകളെ മരണശേഷവും വിമര്‍ശിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘ അള്ളായുടെ കടുത്ത ശിക്ഷയാണ് ഇര്‍ഫാന് ലഭിച്ചിരിക്കുന്നത്. പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തെ ലംഘിച്ചതിനാലാണ് അകാലത്തില്‍ മരിക്കേണ്ടിവന്നതെന്നും’ അലി സൊറാബ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയാണ്. 2016ലെ ഇര്‍ഫാന്റെ നിലപാടുകളെ വീണ്ടും ഓര്‍മ്മിപ്പിച്ചും അലി തന്റെ ട്വിറ്ററില്‍ ഇര്‍ഫാനെ അധിക്ഷേപിച്ചിരുന്നു.
जो #Ramadan में रोजे रखने को मूर्खता कहता था, कुर्बानी में जानवर की जबिहा को बकलोली कहता था…उसकी मौत #Ramazan में हुई…ऊपरवाला भी न…#IrrfanKhan pic.twitter.com/rmwCu6frNn
— काकावाणी 2.0 (@007AliSohrab) April 29, 2020
ഇസ്ലാമിക മതാചാരത്തിന്റെ മറവില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ഇര്‍ഫാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. റംസാന്‍ മാസത്തില്‍ ആടുകളെ കൊന്നുതിന്നുന്നതിനെ വിമര്‍ശി ച്ചതോടെ തീവ്ര മതനേതാക്കള്‍ ഇര്‍ഫാനെതിരെ രംഗത്തുവന്നിരുന്നു.
कुर्बानी का मतलब बकरे काटना नहीं: #IrrfanKhanhttps://t.co/ocNxufdffx
— काकावाणी 2.0 (@007AliSohrab) April 29, 2020
പലപ്പോഴും സിനിമാ പ്രവര്‍ത്തകരോടും മാദ്ധ്യമ പ്രവര്‍ത്തകരോടും തന്റെ പേര് ഇര്‍ഫാന്‍ എന്നു മാത്രം എഴുതിയാല്‍ മതി എന്നും ഖാന്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു കാര്യത്തിലും മതം തടസ്സമാകരുതെന്ന നിലപാട് ഇര്‍ഫാന്‍ എടുത്തിരുന്നതും മതമൗലികവാദികളെ ചൊടിപ്പിച്ചിരുന്നു.















