ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയിലാകമാനം തുടര്‍ച്ചയായ ചാവേര്‍ ആക്രമണം നടത്താനുള്ള പാക് ഭീകരന്മാരുടെ പദ്ധതി സൈന്യം തകര്‍ത്തു. പാക് സൈനിക പിന്തുണയുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദിന്റെ ഭീകരാക്രമണ പദ്ധതിയാണ് സൈന്യം തകര്‍ത്തത്. മെയ് 11ന് നടത്താനിരുന്ന ഗൂഢപദ്ധതിയാണ് സൈന്യം കണ്ടെത്തിയത്. ബദര്‍ യുദ്ധം നടന്ന റമദാന്‍ സമയത്തെ 17-ാം ദിവസമായിരുന്നു എന്ന ചരിത്രം വച്ചാണ് മെയ്11 തിരഞ്ഞെടുത്തത്. പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിവോടെയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
‘ ജമ്മുകശ്മീരിലെ സൈനിക കേന്ദ്രങ്ങളും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കേന്ദ്രങ്ങളും ലക്ഷ്യം വച്ചുള്ള പദ്ധതിക്കായി ജയ്‌ഷെ തയ്യാറെടുക്കുന്നു എന്ന വിവരം ലഭിച്ചിരുന്നു.’ പ്രതിരോധ വകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഏപ്രില്‍ മാസത്തില്‍ മാത്രം സൈന്യത്തിന്റെ ശക്തമായ തിരിച്ചടികളിലൂടെ 28 ഭീകരരെ വകവരുത്തിയതോടെയാണ് ജയ്‌ഷെ മുഹമ്മദിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത്. നിരപരാധികളെ കൊന്നൊടുക്കുന്നു എന്ന പ്രസ്താവന പാകിസ്താന്റെ വിദേശകാര്യ വകുപ്പിന്റെ ഭാഗമായി വന്നത് തന്നെ സൈന്യത്തിന്റെ നീക്കം ഫലം ചെയ്തു എന്നതിന്റെ തെളിവാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ കുറച്ചുനാളുകളായി രോഗബാധിതനായിരിക്കു ന്നതിനാല്‍ ഭീകരരുടെ ആക്രമണ പദ്ധതികള്‍ പതുക്കെയായിരിക്കുകയാണ്. ഇയാളുടെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അഷ്ഗറാണ് നിലവില്‍ ആക്രമണങ്ങളുടെ സൂത്രധാരനെന്നും സൈനിക വക്താവ് അറിയിച്ചു.















