കട്ടക്ക്: പ്രസിദ്ധമായ പുരി ക്ഷേത്രത്തിലെ രഥ നിര്‍മ്മാണം പുനരാരംഭിച്ചു. ലോക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരുന്ന രഥ നിര്‍മ്മാണവും അറ്റകുറ്റപ്പണികളുമാണ് പുനരാരംഭിച്ചത്. ഇത്തവണത്തെ രഥയാത്ര ഏതുതരത്തില്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്ക വേയാണ് രഥ നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
പുരി രഥ നിര്‍മ്മാണം ഒരു മതപരമായ ചടങ്ങല്ല. ഒരു നിര്‍മ്മാണ പ്രവര്‍ത്തനമാണ്. അതിനാല്‍ കൊറോണ നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ രീതിയാണ് നടക്കുന്നത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനും തടസ്സം നേരിട്ടിട്ടില്ലെന്നും പുരിയിലെ രാജാവെന്ന സ്ഥാനം വഹിക്കുന്ന ഗജപതി ദിബ്യാസിംഗ്‌ദേവ് അറിയിച്ചു.
12-ാം നൂറ്റാണ്ടിലെ ക്ഷേത്രം എന്ന നിലയില്‍ ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്ര ത്തിലെ ഇത്തവണത്തെ രഥയാത്ര ജൂണ്‍ 23നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മിറ്റി പറഞ്ഞു. പത്തുലക്ഷത്തിലധികം ജനങ്ങള്‍ വന്നുചേരുന്ന മഹാഉത്സവം എന്ന തരത്തില്‍ നടക്കുമോ എന്നതിന്റെ ആശങ്കയും അവര്‍ പങ്കുവച്ചു. മാര്‍ച്ച് 20-ാം തീയതി ലോക്ഡൗണ്‍ ദിവസം മുതല്‍ ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ അടച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
പുരി രഥയാത്ര നടക്കാന്‍ തുടങ്ങിയിട്ട് 425 വര്‍ഷങ്ങളായി. ഇതില്‍ രഥയാത്ര 284 വര്‍ഷമായി മുടങ്ങാതെ നടക്കുകയാണ്. ചരിത്രത്തിലെ വൈദേശിക ആക്രമണ കാലഘട്ടത്തില്‍ 32 തവണ രഥയാത്ര നടക്കാതിരുന്നതായും ക്ഷേത്ര കമ്മിറ്റി പറഞ്ഞു.















