കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ഇതുവര 2,173 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 110 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണത്തോടൊപ്പം സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്ന് മാത്രം 8 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ആകെ 126 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 1,364 പേരാണ് കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് സംസ്ഥാനത്ത് നിന്നും 5,007 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 52, 622 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
അതേസമയം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ലോക്ക് ഡൗണ്‍ പോലും കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗണ്‍ ലംഘനം തടയാന്‍ ശ്രമിക്കുന്ന പ്രതിരോധ പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കപ്പെടുന്ന സ്ഥിതി വിശേഷവും സംസ്ഥാനത്ത് ഉണ്ട്.
അനാസ്ഥമൂലം കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ യദാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാതെ ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന