കല്‍പ്പറ്റ : സാമൂഹിക അകലം പാലിക്കാതെ ഇറച്ചി വില്‍പ്പന നടത്തിയതിന് സുല്‍ത്താന്‍ ബത്തേരിയിലെ സ്റ്റാളുകള്‍ ആരോഗ്യവകുപ്പ് അടപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നഗരസഭാ പരിധിയിലെ ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളിലാണ് പലദിവസങ്ങളിലും വന്‍തോതില്‍ ആളുകള്‍ തിക്കും തിരക്കുമായി സാധനങ്ങള്‍ വാങ്ങാനെത്തിക്കൊണ്ടിരുന്നത്. സാമൂഹികഅകലം പാലിക്കാതേയും മാസ്കുകള്‍ ധരിക്കാതെ ആളുകളുടെ വരവ് വര്‍ധിച്ചതോടെയാണ് വ്യാപാര കേന്ദ്രത്തി നെതിരെ പരാതി ഉയര്‍ന്നത്.
താലുക്ക് തലത്തില്‍ ആരോഗ്യവകുപ്പും നഗരസഭയും നടത്തിയ പരിശോധനയിലാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. വയനാട് ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം വളരെ ഗൗരവത്തോടെ പൊതുജനം കാണണ മെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി. തിരക്കുകുറയ്ക്കാന്‍ വ്യാപാരികളാണ് നടപടി എടുക്കേണ്ടത്. അത് പലപ്പോഴും പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.
മാര്‍ക്കറ്റ് അണുവിമുക്തമാക്കല്‍ എല്ലാ ദിവസവും നടത്തുന്നുണ്ടെങ്കിലും പലപ്പോഴും തിരക്കുകള്‍ ക്രമാതീതമാണെന്ന് വ്യാപാരികളും സമ്മതിക്കുന്നു. നിലവിലെ സ്ഥലപരിമിതിയും ഒരു തടസ്സമാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചതായും വ്യാപാരികള്‍ അറിയിച്ചു. ഇതിനിടെ ചുങ്കത്തെ പുതിയ മാര്‍ക്കറ്റ് ജൂണ്‍ മാസത്തില്‍ തുറന്നുകൊടുക്കാനുള്ള തീരുമാനം എടുത്തതായും നഗരസഭ അറിയിച്ചു.