ലോസ് ഏയ്ഞ്ചലസ്: ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്‍രെ കൊലപാതക ത്തെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം മുതലെടുക്കാനും ശ്രമം. കലാപത്തിനിടെ രണ്ടു ജ്യൂത ആരാധനാലയങ്ങള്‍ക്ക് നേരെയും നിരവധി സ്ഥാപനങ്ങള്‍ക്കു നേരേയും അക്രമം നടന്നതായി ഇസ്രായേല്‍ സ്ഥാനപതി അറിയിച്ചു. ലോസ് ഏയ്ഞ്ചല്‍സിലെ ഫെയര്‍ഫാക്‌സ് ജില്ലയിലും വെര്‍ജീനിയയിലുമാണ് അക്രമം നടന്നത്. പലസ്തീന്‍ അനുകൂല ഇസ്ലാമിക സംഘടനകളാണ് അക്രമത്തിന് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു.
Someone just threw a brick, shattering one of the windows of the Congregation of Beth Ahabah, a synagogue. pic.twitter.com/rnpvKpkZRJ
— ed (@edace2936) May 31, 2020
ഫെയര്‍ഫാക്‌സിലും വെര്‍ജീനിയ സംസ്ഥാനത്തെ റിച്ച്‌മോണ്ടിലെ ജ്യൂത പള്ളികള്‍ക്കു നേരെയാണ് അക്രമം നടത്തിയത്. അക്രമികള്‍ മതിലുകളില്‍ ഇസ്രായേലിനെതിരെ അശ്ലീലവാചകങ്ങളും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിട്ടാണ് മടങ്ങിയത്. റിച്ച്മണ്ടിലെ ആരാധനാലയത്തിനകത്തു കടന്ന് നാശനഷ്ടങ്ങളും ഉണ്ടാക്കിയതായി അമേരിക്കയിലെ ഇസ്രായേല്‍ നയതന്ത്രകാര്യാലയം അറിയിച്ചു.
വിവിധ സ്ഥലങ്ങളിലെ ജ്യൂത സമൂഹത്തിന്റെ റെസ്‌റ്റോറന്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കറുത്തവര്‍ഗ്ഗക്കാരുടെ കലാപത്തെ മറയാക്കിയാണ് പലസ്തീന്‍ അനുകൂല ഇസ്ലാമിക ഭീകരസംഘടനകള്‍ കൊള്ളയടിച്ചത്.