മനുഷ്യനേക്കാള്‍ വിവേകപൂര്‍വ്വം ചിലപ്പോള്‍ മൃഗങ്ങള്‍ പെരുമാറാറുണ്ട്. അവരുടെ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ മനുഷ്യരെ വരെ അത്ഭുതപ്പെടുത്തും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തുന്ന ഒരു കുരങ്ങനാണ് വീഡിയോയിലെ താരം.
കര്‍ണാടകയിലെ പാട്ടീല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ പടിയില്‍ ഇരിക്കുന്ന കുരങ്ങനെയാണ് ആദ്യം വീഡിയോയില്‍ കാണുക. മുറിവ് പറ്റിയ തനിക്ക് സഹായം നല്‍കണമെന്ന ഭാവത്തിലാണ് ഇരിപ്പ്. കുറച്ച് സമയത്തിനുള്ളില്‍ ആശുപത്രി ജീവനക്കാര്‍ എത്തുകയും കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ച് നല്‍കുന്നതും കാണാം. മുറിവില്‍ മരുന്ന് വെച്ചു കെട്ടാന്‍ അനുസരണയോടെ ഇരിക്കുന്ന കുരങ്ങനെ കാണുമ്പോള്‍ എല്ലാവരുടെയും മനസ് അലിയും.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. മിണ്ടാപ്രാണിയായ മൃഗത്തോട് ആശുപത്രി അധികൃതര്‍ കാണിച്ച സ്‌നേഹത്തെയും കരുതലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വയം ചികിത്സ തേടിയെത്തിയ കുരങ്ങനെയും നിരവധി പേര്‍ പ്രശംസിച്ചു.
#CareForWildlife Amazing…an injured monkey turns up at Patil Hospital, Dandeli for medical care!!!
Praise worthy Compassion by staff🐒🐵 pic.twitter.com/kMI7e9U3cG— Sandeep Tripathi, IFS (@sandeepifs) June 9, 2020