മുംബൈ: അനിശ്ചിതത്വത്തിലായ ഐ.പി.എല്‍ മത്സരങ്ങള്‍ ഈ സീസണില്‍ നടത്താനാ കുമെന്ന സൂചനയുമായി സൗരവ് ഗാംഗുലി. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് ഗാംഗുലിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ടി20 ലോകകപ്പ് കൊറോണ കാരണം മാറ്റിവച്ചിരിക്കുന്ന സാഹചര്യം വിലയിരുത്താനാണ് ഇന്ന് യോഗം നടക്കുന്നത്.
അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം എല്ലാ രാദ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്മാരുമാണ് പങ്കെടുക്കുക. മുന്‍ ബിസിസിഐ മേധാവിയായിരുന്ന ശശാങ്ക് മനോഹറാണ് നിലവില്‍ ഐ.സി.സിയുടെ തലപ്പത്തുള്ളത്.
നിലവില്‍ ഇന്ത്യയിലെ പ്രാദേശിക സാഹചര്യം പരിഗണിക്കും. അതോടൊപ്പം അന്താരാഷ്‌ട്രം രംഗത്ത് യാത്രാ സംവിധാനമൊരുങ്ങിയാല്‍ ഐ.പി.എല്ല് എത്രയും പെട്ടന്ന് നടത്താനാ കുമെന്നാണ് പ്രതീക്ഷയെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു. പൊതു സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് അടച്ചിട്ട സ്റ്റേഡിയത്തി ലാണെങ്കിലും ക്രിക്കറ്റ് പുനരാരംഭിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
താരങ്ങളെല്ലാം ശുഭാപ്തി വിശ്വാസത്തിലാണ്. യാത്രാ പ്രശ്‌നം മാത്രമാണ് പ്രധാന തടസ്സമായി മുന്നിലുള്ളത്. ഇന്ത്യക്ക് പുറത്തും വേദികളുണ്ടെങ്കിലും കാണികളുടെ പിന്തുണയും സ്‌പോണ്‍സര്‍മാരുടെ സഹായത്തിനും കളികള്‍ ഇന്ത്യയിലാക്കുന്നതാണ് സൗകര്യമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.















