ന്യൂഡല്‍ഹി: സൈനികരുടെ വേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്താന്‍ സാധിക്കുന്ന പേടകം തയ്യാറാക്കി ഡി.ആര്.ഡി.ഒ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗവേഷണത്തിലാണ് ജെര്‍മീ ക്ലീന്‍ എന്ന അണുനശീകരണ സംവിധാനം ഡി.ആര്.ഡി.ഒ വികസിപ്പിച്ചത്. സാനിറ്റംസിംഗ് ചേംബര്‍ എന്ന നിലയിലാണ് സംവിധാനം പ്രവര്‍ത്തിക്കു കയെന്ന് ഡി.ആര്.ഡി.ഒ അറിയിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് പോലീസ് സ്റ്റേഷനിലാണ് ആദ്യ പേടകം പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്നത്.
ഡല്‍ഹി പോലിസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡി.ആര്.ഡി.ഒ സംവിധാനം വികസിപ്പിച്ചത്. പൊതുസ്ഥലത്തേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും പുറമേ സേവനം കഴിഞ്ഞ് വരുന്നവരുടേയും യൂണിഫോമുകള്‍ അണുവിമുക്തമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്.
പോലീസിന്റെ എല്ലാ ഉപകരണങ്ങളും അണുവിമുക്തമാക്കാന്‍ കഴിയുമെന്ന് ഡി.ആര്.ഡി.ഒ അറിയിച്ചു. ഡ്രൈ ഹീറ്റ് ചേംബറെന്ന നിലയിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.25 ജോഡി യൂണിഫോമുകള്‍ 15 മിനിറ്റില്‍ അണുവിമുക്തമാകും.