ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റവും തുടര്‍ന്നുണ്ടായ അക്രമവും ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണ. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് തീരുമാനം. ഇന്ത്യയുടെ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് വിദേശകാര്യവകുപ്പുകളുടെ സംഭാഷണം വെളിപ്പെടുത്തിയത്.
അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമായ സംഭവമായാണ് ഇരുരാജ്യങ്ങളും കണക്കാക്കുന്നത്. ഒരു കാരണവശാലും ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. നിലവിലെ എല്ലാ അന്തരീക്ഷവും തികച്ചും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നാണ് വിദേശകാര്യ വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയങ്ങളെ പര്‍വ്വതീകരിക്കാതെ പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യത്തേയും സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗാല്‍വാന്‍ താഴ്വരയില് ചൈന അര്‍ദ്ധരാത്രിയില്‍ നടത്തിയ കടന്നുകയറ്റം ചെറുക്കാന്‍ നടത്തിയ ശ്രമമാണ് ഇന്ത്യന്‍ സേന നടത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇന്ത്യയുടെ ചെറുത്തുനില്‍പ്പില്‍ പരിക്കേറ്റ് 35 ചൈനയുടെ സൈനികരും വധിക്കപ്പെട്ടതായാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചെങ്കുത്തായ മലനിരകളിലുണ്ടായ സംഘര്‍ഷത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലും താഴെ നദിയില്‍ വീണുമാണ് ഭൂരിഭാഗം മരണവും സംഭവിച്ചത്. കൊടുംതണുപ്പും ജീവന് നഷ്ടപ്പെടാന്‍ കാരണമായി എന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.