25,000 വീടുകളിലെ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും; തലസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗാ ദിനാചരണം ഏറ്റെടുത്ത് ആര്‍എസ്എസ്

Published by
Janam Web Desk

തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര യോഗാദിനം വിപുലമാക്കാനൊരുങ്ങി രാഷ്‌ട്രീയ സ്വയംസേവക സംഘം. കൊറോണ എന്ന മഹാമാരി ലോകം മുഴുവന്‍ പടരുന്ന പശ്ചാത്തലത്തില്‍, നാളെ തിരുവനന്തപുരം ജില്ലയിലെ 25,000 വീടുകളില്‍ യോഗാദിനം ആചരിക്കുമെന്ന് ആര്‍എസ്എസ് അറിയിച്ചു.

ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ചില സ്ഥാപനങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 7.30നാണ് പരിപാടി ആരംഭിക്കുക. സേവാഭാരതി, ആരോഗ്യ ഭാരതി തുടങ്ങി സാമൂഹ്യ-കലാ-സാംസ്‌കാരിക-ആരോഗ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും, യോഗാ സ്ഥാപനങ്ങളും, ക്ലബ്ബുകളും ഇതിന് നേതൃത്വം നല്‍കും.

പ്രമുഖരായ വ്യക്തികള്‍ പരിപാടികളില്‍ പങ്കെടുക്കും. പരിപാടികള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Share
Leave a Comment