അമ്മമാരുടെ ബാലഗോപാലൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

അമ്മമാരുടെ ബാലഗോപാലൻ

പ്രത്യേകതകൾ നിറഞ്ഞ കോട്ടയം പൂവന്തുരുത്ത്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 04:50 pm IST
FacebookTwitterWhatsAppTelegram

ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം ആണ് കോട്ടയം പൂവന്തുരുത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പൂർണ്ണമായും അമ്മമാരുടെ നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രം ആണിത്. ഭരണസമിതി അംഗങ്ങളും കമ്മിറ്റി അംഗങ്ങളും എല്ലാം തന്നെ അമ്മമാരാണ് . ജ്യോതി പൗർണ്ണമി സംഘത്തിന്റ്റെ കീഴിലാണ് ക്ഷേത്രം പ്രവർത്തിച്ചു പോരുന്നത്. ഉപാസന മൂർത്തിയായ ബാലഗോപാലനാണ് പ്രതിഷ്ഠ .

1980 കളിൽ അന്ന് പൂവന്തുരുത്തിൽ പ്രവർത്തിച്ചു പോന്നിരുന്ന മഹിളകളുടെ കൂട്ടായ്‌മയാണ്‌ ഈ ക്ഷേത്രത്തിന്റ്റെ ഉത്ഭവത്തിന് തുടക്കമിട്ടത് . എല്ലാം മാസവും പൗർണ്ണമി ദിനങ്ങളിൽ നാമം ജപിക്കാനും ഭാഗവതം വായിക്കാനും വേണ്ടി ഒരു സ്ഥലം കണ്ടെത്തി അവിടെ ഓടിട്ട ഒരു ചെറിയ ശ്രീകോവിലും ഷെഡ്ഡും നിർമ്മിച്ചു . ആദ്യമായി ശ്രീകോവിലിൽ സ്ഥാപിച്ചത് ഭഗവാൻ ശ്രീകൃഷ്ണൻറ്റെ പ്രതിമയായിരുന്നു. തന്ത്രവിധി പ്രകാരമുള്ള പ്രതിഷ്ഠയായിരുന്നില്ല അത് .ആ സമയത്തുണ്ടായ ചില അസ്വസ്ഥകൾ കാരണം ആ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും പിന്നീട് ഉണ്ണിക്കണ്ണൻറ്റെ ഒരു ചിത്രം ശ്രീകോവിലിൽ വയ്‌ക്കുകയും ചെയ്തു. എല്ലാം മാസവും പൗർണ്ണമി ദിനങ്ങളിൽ അമ്മമാർ ഒത്തുകൂടുകയും നാമം ജപിക്കലും ഭാഗവത പാരായണവും അന്നദാനവും ഒക്കെയായി കഴിഞ്ഞു പോന്നു .

പിന്നീട് 1992 ൽ , കല്ലിൽ തീർത്ത ബാലഗോപാലൻറ്റെ വിഗ്രഹം പണി കഴിപ്പിക്കുകയും , ഘോഷയാത്രയും പൂജാദികർമ്മങ്ങളുമൊക്കെയായി , തന്ത്രവിധിപ്രകാരം ശ്രീകോവിലിൽ വെച്ചിരുന്ന ഉണ്ണിക്കണ്ണന്റെ ചിത്രത്തിന് പകരമായി പ്രതിഷ്ഠിക്കുകയും ചെയ്തു . എല്ലാ വർഷവും ഈ ദിനം പ്രതിഷ്ഠദിനമായും അതോടൊപ്പം ഏഴു ദിവസത്തെ സപ്താഹയജ്ഞവും നടത്തുന്നു. പൂർണ്ണമായും സ്ത്രീകളുടെ മേൽനോട്ടത്തിൽ ഒരു ക്ഷേത്രം എന്നത് തീർച്ചയായും വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്.

ഒരിക്കൽ തിരുവാഭരണങ്ങൾ മോഷണം പോകുകയും അതിനാൽ ദേവപ്രശ്നം നടത്തുകയും ചെയ്തു. ദേവപ്രശ്നത്തിൽ തെളിഞ്ഞത് ഭഗവാന് കൂടുതൽ ചൈതന്യം വെച്ചു എന്നും അതിനാൽ പുതിയ ഇരിപ്പിടവും , ഉപദേവതമാർ, നാഗം എന്നിവരെ പ്രതിഷ്ഠിക്കണം എന്നുമായിരുന്നു. ക്ഷേത്രം പുതുക്കിപ്പണിയുകയും , നാഗം, ഉപദേവതമാർ എന്നിവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രത്തിൻറ്റെ പുനർനിർമ്മാണം നടത്താൻ വേണ്ടി അമ്മമാർ വീടായ വീടുകൾ കയറി ഇറങ്ങി പണം സമാഹരിച്ചും സുമനസ്സുകൾ നൽകിയ സംഭാവനകൾ കൊണ്ടുമാണ് നടത്തിയത്.

അമ്മമാരുടെ ഉപാസനയുടെ ഫലമായി വന്നതിനാലാണ് പ്രതിഷ്ഠ ബാലഗോപാലൻ ആയത് . ഉണ്ണിക്കണ്ണൻ ആയതിനാൽ വലിയ പൂജകളോ , അർച്ചനകളോ ഒന്നും നടത്താൻ സാധിക്കില്ല. മഞ്ചാടിക്കുരുവും തൊട്ടിലും ഒക്കെയായി ഉണ്ണിക്കണ്ണൻ അമ്മമാരുടെ സ്നേഹഭാജനമായി ഈ ക്ഷേത്രത്തിൽ വിളയാടുന്നു . പൗർണ്ണമി ദിവസങ്ങളിലും മറ്റു പ്രത്യേക ദിനങ്ങളിൽ മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ നിത്യ പൂജയില്ല. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉണ്ണിക്കണ്ണനെ അമ്മമാർ ആശകളൊന്നും ഇല്ലാതെ മകനെ പോലെ സ്നേഹിക്കുന്നു. മാമ്മൂട്ടിയും താരാട്ട് പാടിയും അമ്മമാർ ഉണ്ണിക്കണ്ണനെ വണങ്ങുന്ന ഈ ക്ഷേത്രം , ഭഗവാന്റ്റെ വൃന്ദാവനം തന്നെയാണ് .

Tags: Templesreekrishna swami templetemples in kottayamkerala temples
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies