മറക്കരുത് ; കൊറോണ നമ്മളെ പഠിപ്പിച്ച പാഠങ്ങൾ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

മറക്കരുത് ; കൊറോണ നമ്മളെ പഠിപ്പിച്ച പാഠങ്ങൾ

Janam Web Desk by Janam Web Desk
Jul 2, 2020, 12:20 pm IST
FacebookTwitterWhatsAppTelegram

ഏതോ ഹോളിവുഡ് സിനിമയില്‍ എന്ന പോലെ, സാധാരണക്കാരന്‍റെ ഭാവനയുടെ അറ്റത്ത് പോലും എത്താത്ത  ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് നാം ഇപ്പോള്‍. ഏതോ വിദേശ ഭക്ഷ്യവിഭവത്തെ  ഓര്‍മിപ്പിക്കുന്ന പേരോടുകൂടിയ ഒരു പുത്തന്‍ അസുഖം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടെന്ന് കേട്ടപ്പോള്‍  നമ്മള്‍ നമ്മുടെ വീടുകളിലും കളിസ്ഥലങ്ങളിലും  ജോലിസ്ഥലങ്ങളിലും ഇരുന്നു സഹതപിച്ചു.  പക്ഷേ കടലുകള്‍ താണ്ടി മൈലുകള്‍ കടന്നു അതിങ്ങു ഭാരതത്തില്‍ എത്തിയപ്പോള്‍ നമ്മുടെ ആഘോഷ ശീലങ്ങളെ വഴിയിലുപേക്ഷിച്ച് വീടിന്‍റെ മിതത്വത്തിലേക്ക് നമ്മുക്ക് മടങ്ങേണ്ടി വന്നു.

മലയാളിയുടെ ആഘോഷശീലങ്ങളെ  മാറ്റിമറിച്ചു കൊറോണ. നെഞ്ചിടിപ്പില്ലാതെ ശാന്തമായി കുറച്ചു അച്ഛന്‍മാരെങ്കിലും അവരുടെ പെണ്‍മക്കളുടെ വിവാഹം നടത്തിയിരിക്കും ഈ കൊറോണ കാലത്ത്. കാട്ടികൂട്ടലുകളും ആഡംബരങ്ങളും ഇല്ലാതെ വീട്ടുമുറ്റങ്ങള്‍ കല്യാണപ്പന്തലുകള്‍ക്ക് സ്ഥലമേകി. ആര്‍പ്പുവിളികളും ആരവങ്ങളും ഗാനമേളയും മിമിക്രിയും ഇല്ലാതെ ആരാധനാലയങ്ങള്‍  ഉല്‍സവങ്ങളും പെരുന്നാളുകളും നടത്തി.

വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റത്തോടെ നമ്മള്‍ വിസ്മൃതിയില്‍ എറിഞ്ഞ ചില ഭാരതീയ സംസ്കാരങ്ങള്‍ പൊടിതട്ടിയെടുക്കേണ്ടി വന്നു നമ്മള്‍ക്ക്. ഹസ്തദാനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ  വലത്തെ കരത്തെ പറഞ്ഞു മനസിലാക്കി നമ്മള്‍ ഇടം കയ്യോടു ചേര്‍ത്തുവെച്ചു  നമസ്കാരം പറഞ്ഞു. കയ്യും കാലും മുഖവും ഇടയ്കിടയ്‌ക്ക് കഴുകേണ്ടി വന്നപ്പോഴാണ് പണ്ട് കാരണവന്‍മാര്‍ കിണ്ടി പണിഞ്ഞത് ഉരച്ചു തേച്ചു മിനുക്കി കണ്ണാടികൂട്ടില്‍ വെയ്‌ക്കാനല്ല എന്നു മനസിലായത്. മഞ്ഞളും ഇഞ്ചിയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നു വാട്സാപ്പ് അറിയിച്ചപ്പോഴാണ് പറമ്പിലെ ഏതോ മൂലയില്‍ മണ്ണിനടിയില്‍ വര്‍ഷങ്ങളായി ഉറക്കമായിരുന്ന ഇഞ്ചിയേയും മഞ്ഞളിനെയും തേടി നമ്മള്‍ ഇറങ്ങിയത്.

എല്ലാ തൊഴിലിനും അതിന്‍റേതായ മാന്യതയുണ്ടെന്നും നമ്മള്‍ മേന്‍മയായി കണ്ടിരുന്ന പല ജോലികളും ശാശ്വതമല്ലെന്നും കൊറോണ നമ്മോടു പറഞ്ഞു. വന്‍കിട തൊഴിലിടങ്ങള്‍ കയ്യൊഴിഞ്ഞപ്പോള്‍ മീന്‍ വില്‍പ്പനയ്കിറങ്ങിയ യുവാക്കള്‍ താരങ്ങളായി.  വീടുകളില്‍ ഇരുന്നു  നെയ്യപ്പം മുതല്‍ വൈറ്റ് ഫോറെസ്റ്റ് കേക്ക് വരെ നമ്മള്‍ ഉണ്ടാക്കി. ചിലര്‍ യൂട്യൂബുകള്‍ പോലെയുള്ള ഇടങ്ങളില്‍ പുത്തന്‍ വരുമാനമാര്‍ഗം തേടി. ഒരുപാടുനാളുകള്‍ക്ക് ശേഷം കുടുംബങ്ങള്‍ തീന്‍മേശയ്‌ക്ക് ചുറ്റും കൂടിയിരുന്നു വിശേഷങ്ങള്‍ പറഞ്ഞു. എല്ലാ വീടുകളിലും പുതിയ ഒരു അംഗം കൂടിയെത്തി. പല നിറങ്ങളിലും വലിപ്പത്തിലും ഉള്ള മുഖാവരണങ്ങള്‍.

കരുതലോടെ,ജാഗ്രതയോടെ നമ്മള്‍ ഈ കാലവും തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം .പക്ഷേ,കൊറോണ നമ്മെ പഠിപ്പിച്ച ചിലതുണ്ട്. ജീവിച്ചിരിക്കുക എന്നതിലും വലിയ നേട്ടമൊന്നും ഈ ഒരു മനുഷ്യജീവിതത്തില്‍ ഉണ്ടാവാനിടയില്ല എന്നതാണു അതില്‍ ഏറ്റവും മുഖ്യം. ഓട്ടത്തിനിടയില്‍ അല്പ്പം  വിശ്രമിച്ച് അവനവനിലേക്ക് തന്നെ  നോക്കാനും കഴിഞ്ഞു നമ്മുക്ക് ഈ കൊറോണ കാലത്ത്.  കൊറോണ ഒരു വലിയ മികച്ച  പാഠപുസ്തകമാണ്. ഇടയ്‌ക്കിടയ്‌ക്ക് ഒന്നു മറിച്ചു നോക്കേണ്ട ഒന്ന്. പഠിച്ച പാഠങ്ങള്‍ നാം മറക്കാതിരിക്കട്ടെ.

Tags: കൊറോണ
Share265TweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies